ഗള്‍ഫ് പ്രവാസികള്‍ക്ക് ഇനി കേരളത്തിലേക്ക് പറക്കാം വെറും പതിനായിരം രൂപയ്ക്ക് ; വേറെയും ഓഫറുകള്‍

ദുബായ് :2018 നെ സ്വീകരിക്കാന്‍ പുത്തന്‍ ഓഫറുകളുമായി കടന്നു വന്നിരിക്കുകയാണ് പ്രമുഖ വിമാന കമ്പനിയായ എമിറേറ്റ്‌സ്. ഗള്‍ഫ് മലയാളികള്‍ക്ക് കേരളത്തിലേക്ക് ഇനി വെറും 10000 രുപയ്ക്ക് യാത്ര ചെയ്യാം എന്ന കലക്കന്‍ ഓഫറാണ് എമിറേറ്റ്സ്സ് പുതിയതായി പ്രഖ്യാപിച്ചിട്ടുള്ളത്. ഇതേ പൈസയ്ക്ക് ബോംബെ, ഡല്‍ഹി എന്നിവിടങ്ങളിലേക്കും യാത്ര ചെയ്യാം. ഇവിടങ്ങളില്‍ നിന്നുള്ള മടക്ക് യാത്രയുടെ ടിക്കറ്റ് 905 ദിനാറിനും (15,647 രൂപ) സ്വന്തമാക്കാം.ബിസിനസ്സ് ക്ലാസ്, എക്കണോമി ക്ലാസ്സ് എന്നീ രണ്ട് വിഭാഗങ്ങളിലും ഓഫര്‍ നിലവിലുണ്ട്. ജനുവരി 8 തൊട്ട് 22 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഈ ഓഫറിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ കഴിയുക. ജനുവരി 12 തൊട്ട് ഈ വര്‍ഷം നവംബര്‍ വരെ ഓഫര്‍ ഉപയോഗിച്ച് യാത്ര ചെയ്യാം. കേരളത്തിന് പുറമെ മറ്റ് പല ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും എമിറേറ്റ്‌സ് ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാഗ്ദാദ്, ബസ്രാ, എര്‍ബില്‍ എന്നിവിടങ്ങളിലേക്ക് 845 ദിനാറിന്(14,265 രൂപ) പോയി വരാം.കൊലാലാംപൂരിലെക്കുള്ള ടിക്കറ്റിന് 2,105 ദിനാറാണ് (36,398 രൂപയാണ്) ഓഫറ് കാലത്ത് ഈടാക്കുന്നത്. മടക്കുയാത്രയ്ക്ക് 2,245 ദിനാര്‍ (38 ,260 രുപ നല്‍കണം). കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും എമിറേറ്റ്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here