വിമാനയാത്രയില്‍ ഈ സാധനം നിര്‍ബന്ധമായും ഒഴിവാക്കണമെന്ന് എമിറേറ്റ്‌സും ഇത്തിഹാദ് എയര്‍വേയ്‌സും

ദുബായ് : വിമാനയാത്രയില്‍ സ്മാര്‍ട്ട്‌ ബാഗ് ഒഴിവാക്കണമെന്ന് പ്രമുഖ കമ്പനിയായ എമിറേറ്റ്‌സ്. അഥവാ സ്മാര്‍ട്ട്‌ ബാഗ് അനിവാര്യമാണെങ്കില്‍,നീക്കം ചെയ്യാനാകുന്ന ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്നവ മാത്രമേ ഉപയോഗിക്കാവൂ എന്നും എമിറേറ്റ്‌സ് വ്യക്തമാക്കുന്നു. ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA) പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യാത്രക്കാര്‍ക്ക് പുതിയ നിബന്ധന ഏര്‍പ്പെടുത്തിയത്.ജനുവരി 10 നാണ് ഐഎടിഎ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രാബല്യത്തിലാക്കിയത്. ബാറ്ററി ഊരിമാറ്റാവുന്ന  ബാഗാണ് കൈവശമെങ്കില്‍ ഇവ ക്യാബിനില്‍ അനുവദിക്കും. പക്ഷേ ഇവയ്ക്ക് സാധാരണ ക്യാബിനില്‍ അനുവദനീയമായ ബാഗുകളുടെ വലിപ്പവും തൂക്കവുമേ പാടുള്ളൂ.കൂടാതെ ബാറ്ററി എടുത്തുമാറ്റി പവര്‍ ഓഫ് ആണെന്ന് ഉറപ്പുവരുത്തുകയും വേണം. ബാറ്ററി മാറ്റാനാകാത്ത സ്മാര്‍ട്ട്‌ ബാഗുകളാണെങ്കില്‍ യാതൊരു കാരണവശാലും വിമാനത്തില്‍ അനുവദിക്കില്ലെന്നും എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കുന്നു.അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയര്‍വേയ്‌സും ഇതേ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റഗ്രേറ്റഡ് ലിത്തിയം ബാറ്ററികള്‍,മോട്ടോര്‍, പവര്‍ ബാങ്ക്, ജിഎസ്എം, ബ്ലൂടൂത്ത്, ആര്‍എഫ്‌ഐഡി അല്ലെങ്കില്‍ വൈഫൈ സാങ്കേതിക വിദ്യ എന്നിവയാണ് സ്മാര്‍ട്ട്‌ ലഗേജ് ആയി അയാട്ട (IATA) വിലയിരുത്തി വിമാനത്തില്‍ കൊണ്ടുപോകരുതെന്ന് നിര്‍ദേശിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here