സുന്ദരിയെത്തി; കടയുടമയുടെ കഷ്ടകാലം മാറി

തായ്‌പേയ്: കച്ചവടം നഷ്ടത്തിലുള്ള ബിസിനസുകാരുടെ ശ്രദ്ധയ്ക്ക്. തായ്‌വാനിലെ ഇറച്ചിക്കടയിലെ മുതലാളിയുടെ തന്ത്രം ഒന്ന് പയറ്റിയാല്‍ മതി. ഇവിടുത്തെ ഈ കടയില്‍ കച്ചവടം നഷ്ടത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു.

സുന്ദരിയായ ഒരു മോഡലിനെ ഇറച്ചി എടുത്ത് നല്‍കാനായി നിയമിച്ചതോടെ ഇവരുടെ കച്ചവടം നാല് ഇരട്ടിയായി വര്‍ദ്ധിച്ചു. വിവി എന്ന മോഡലിനെയാണ് ഉടമസ്ഥന്‍ തന്റെ സ്ഥാപനത്തിലേക്ക് ഒരു പരീക്ഷണാര്‍ത്ഥം നിയമിച്ചത്.

എന്നാല്‍ വിചാരിച്ചതിലും ഇരട്ടിയായിരുന്നു ഇവരുടെ കച്ചവടം. ചെറുപ്പക്കാരുടെ ഒഴുക്ക് തന്നെയാണ് പിന്നീട് കടയിലുണ്ടായത്. വിവിയുടെ മനോഹരമായ കൈകളിലൂടെ ഇറച്ചികള്‍ വിറ്റുപോയിക്കൊണ്ടേയിരുന്നു. വലിയ ക്യൂ തന്നെയാണ് ഇപ്പോള്‍ കടയ്ക്ക് മുന്‍പില്‍.

LEAVE A REPLY

Please enter your comment!
Please enter your name here