വനിതകള്‍ക്ക് സൈന്യത്തില്‍ പ്രവര്‍ത്തിക്കാം

ദോഹ : ചരിത്രത്തിലാദ്യമായി വനിതകള്‍ക്ക് സൈനിക സേവനമനുഷ്ഠിക്കാന്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതി. പുതിയ ദേശീയ സേവന നിയമത്തിലാണ് ഇതുസംബന്ധിച്ച് പരാമര്‍ശിക്കുന്നത്. വനിതകള്‍ക്ക് സ്വയം സന്നദ്ധരായി സൈനിക സേവനമനുഷ്ഠിക്കാമെന്നാണ് വ്യവസ്ഥ.

18 വയസ്സിന് മുകളിലുള്ള വനിതകള്‍ക്കാണ് അവസരം. എന്നാല്‍ നിയമനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. നിലവില്‍ സൈന്യത്തിന്റെ ഭരണ തലങ്ങളില്‍ വനിതകളെ പ്രവേശിപ്പിക്കുന്നുണ്ട്.

അതേസമയം പുതിയ നിയമ പ്രകാരം 18 നും 35 നും മധ്യേയുള്ള പുരുഷന്‍മാര്‍ നിര്‍ബന്ധിത സൈനിക സേവനം അനുഷ്ഠിക്കണം. ഒരുവര്‍ഷമാണ് ഇതിന്റെ കാലാവധി. 18 വയസ്സ് പൂര്‍ത്തിയായാല്‍ 60 ദിവസത്തിനകം പുരുഷന്‍മാര്‍ ഇതിനായി അപേക്ഷിക്കണം.

ഇതില്‍ നിന്ന് ഒഴിഞ്ഞുമാറിയാല്‍ മൂന്നുവര്‍ഷം വരെ തടവും 50,000 ഖത്തരി റിയാല്‍ പിഴയുമാണ് ശിക്ഷ. സൈനിക സേവന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവര്‍ക്ക് പൊതു, സ്വകാര്യ മേഖലയില്‍ ജോലി ലഭിക്കുകയുമില്ല.

അതേസമയം ശാരീരിക വിഷമതകള്‍ ഉള്ളവര്‍, കുടുംബത്തിന്റെ ഏക അത്താണിയായവര്‍, ഒരേയൊരു മകന്‍, വിഭാര്യനായ പുരുഷന്‍, സൈനിക കോളജില്‍ നിന്ന് ബിരുദം നേടിയവര്‍ എന്നിവരെ നിര്‍ബന്ധിത സേവനത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here