വിദേശികള്‍ അയയ്ക്കുന്ന പണത്തില്‍ കുറവ്

ജിദ്ദ : സൗദിയില്‍ നിന്ന് വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതില്‍ കുറവെന്ന് കണക്കുകള്‍. രണ്ട് വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വിദേശികള്‍ തങ്ങളുടെ നാടുകളിലേക്ക് പണമയയ്ക്കുന്നതില്‍ 10 ശതമാനത്തിന്റെ കുറവുണ്ടെന്നാണ് കണ്ടെത്തല്‍.

അറേബ്യന്‍ മോണിറ്ററി അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2015 ല്‍ സൗദിയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ 15,700 കോടി റിയാലാണ് സ്വന്തം നാടുകളിലേക്ക് അയച്ചത്.

എന്നാല്‍ കഴിഞ്ഞ കൊല്ലം ഇത് 14,160 കോടിയാണ്. സ്വദേശിവത്കരണത്തെ തുടര്‍ന്നാണ് പുറത്തേക്ക് അയയ്ക്കുന്ന പണത്തിന്റെ തോതില്‍ ഇടിവ് വന്നതെന്നാണ് വിലയിരുത്തല്‍.

എന്നാല്‍ കഴിഞ്ഞ 20 വര്‍ഷത്തെ കണക്ക് പരിശോധിച്ചാല്‍ ഏറ്റവും കുറവ് പണം അയച്ചത് 1998 ല്‍ ആണ്. ആ വര്‍ഷം 3580 കോടി റിയാലാണ് അന്ന് അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here