സൗദി പൗരത്വം ;അപേക്ഷ ക്ഷണിച്ചു

ജിദ്ദാ :സൗദി പൗരത്വം പുതുക്കാനും നേടുന്നതിനുമുള്ള അപേക്ഷ ക്ഷണിച്ചു. സൗദി സിവില്‍ അഫയേര്‍സ് വകുപ്പിന്റെ ഏതു ശാഖയില്‍ നിന്നും ഇതിനുള്ള അപേക്ഷാ ഫോമുകള്‍ ലഭിക്കും. നാല് വര്‍ഷത്തിന് ശേഷമാണ് സൗദി പൗരത്വത്തിനായുള്ള അപേക്ഷ ക്ഷണിക്കുന്നത്.

പുതിയ വിജ്ഞാപനം പ്രകാരം സൗദി പൗരന്റെ ഭാര്യയായ വിദേശ വനിതകള്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാം. ഭര്‍ത്താവ് ഇപ്പോള്‍ ജീവിച്ചിരിപ്പിലെങ്കില്‍ കൂടി വിദേശ വനിതയ്ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യതയുണ്ട്.

അപേക്ഷയില്‍ ലഭിക്കുന്ന സ്‌കോര്‍ അനുസരിച്ചാണ് പൗരത്വം നല്‍കുന്നതിനെ പറ്റി തീരുമാനമെടുക്കുക. അപേക്ഷകയുടെ ജനിച്ച തീയതി, വിദ്യാഭ്യാസ യോഗ്യത, എത്ര കാലമായി സൗദിയില്‍ താമസിക്കുന്നു, ജനിച്ച നാട് തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് സ്‌കോര്‍ നിശ്ചയിക്കുക.

17 പോയന്റാണ് ഈ ചോദ്യങ്ങളില്‍ നിന്നും ലഭിക്കേണ്ടത്. പഠനത്തിനും ചികിത്സാവശ്യങ്ങള്‍ക്കും വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന സൗദി സ്വദേശികളും പൗരത്വം പുതുക്കണമെന്ന് മന്ത്രാലയം അറിയിച്ചു. ബന്ധപ്പെട്ട വ്യക്തിയുടെ വിരലടയാളവും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ചുമതലപ്പെടുത്തിയ വ്യക്തിക്ക് പൗരത്വം പുതുക്കാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here