ശ്രീദേവിയുടേത് മുങ്ങിമരണമെന്ന് ഫോറന്‍സിക്

ദുബായ് : നടി ശ്രീദേവിയുടേത് മുങ്ങി മരണമെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ശ്രീദേവിയുടെ ശ്വാസകോശത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം കണ്ടെത്തി. ശ്രീദേവി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചെന്നായിരുന്നു നേരത്തേ പുറത്തുവന്ന റിപ്പോര്‍ട്ട്.

നടി ദുബായ് ഹോട്ടല്‍മുറിയിലെ ബാത്ടബ്ബില്‍ മുങ്ങി മരിച്ചെന്നാണ് ഒടുവില്‍ വ്യക്തമാകുന്നത്.ശ്രീദേവിയുടെ അവസാന നിമിഷങ്ങള്‍ സംബന്ധിച്ച് ദുബായ് മാധ്യമങ്ങള്‍ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവിട്ടിരുന്നു.

ബോണി കപൂര്‍ ഒരുക്കിയ സര്‍പ്രൈസ് ഡിന്നറില്‍ പങ്കെടുക്കാനായി ദുബായിലെ ഹോട്ടല്‍ മുറിയില്‍ ഒരുങ്ങുകയായിരുന്നു ശ്രീദേവി. ജുമൈറ എമിറേറ്റ്‌സ് ടവര്‍ ഹോട്ടലിലായിരുന്നു നടി.

മുംബൈയില്‍ നിന്ന് ദുബായിലെത്തിയ ബോണി കപൂര്‍ വൈകീട്ട് 5.30 ഓടെ ഹോട്ടല്‍ മുറിയിലെത്തി. ഇരുവരും പതിനഞ്ച് മിനിട്ടോളം സംസാരിച്ചിരുന്നു. തുടര്‍ന്നാണ് ഡിന്നറിനായി ക്ഷണിക്കുന്നത്.

ഇതിനായി ഒരുങ്ങാന്‍ നടി വാഷ്‌റൂമില്‍ പ്രവേശിക്കുകയും ചെയ്തു.എന്നാല്‍ 15 മിനിട്ട് കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് വാതിലില്‍ മുട്ടി. മറുപടിയൈാന്നും കിട്ടാതായതോടെ ബോണി വാതില്‍ തള്ളിത്തുറക്കുകയായിരുന്നു.

അപ്പോള്‍ ബാത്ടബ്ബിലെ വെള്ളത്തില്‍ അനക്കമറ്റ നിലയിലാണ് നടിയെ കണ്ടെത്തിയത്.ശ്രീദേവിയെ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് സാധിച്ചില്ല. ഇതേ തുടര്‍ന്ന് അദ്ദേഹം തന്റെ സുഹൃത്തിനെ വിളിക്കുകയും ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അപ്പോഴേക്കും നടിയുടെ മരണം സംഭവിച്ചിരുന്നു.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here