പ്രിയയ്ക്ക്‌ മുന്‍പ് കണ്ണിറുക്കിയത് അമ്രപാലി

കൊച്ചി : പ്രിയ വാര്യര്‍ അവതരിപ്പിക്കും മുന്‍പുള്ള ചൂടന്‍ കണ്ണിറുക്കല്‍ രംഗം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഭോജ്പുരി നടി അമ്രപാലി ദുബേയുടെ കണ്ണിറുക്കല്‍ രംഗമാണ് തരംഗമാകുന്നത്. പ്രിയയുടെയും അമ്രപാലിയുടെയും രംഗങ്ങള്‍ താരതമ്യം ചെയ്തുള്ള ചര്‍ച്ചകള്‍ അരങ്ങുതകര്‍ക്കുകയാണ്.

Wink GIF - Find & Share on GIPHY

2015 ല്‍ പുറത്തിറങ്ങിയ മാതാ ഫെയില്‍ ഹോ ഗെയില്‍ എന്ന ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് നടിയുടെ കണ്ണിറുക്കലും ഫ്‌ളൈയിംഗ് കിസ്സുമുള്ളത്. ദിനേഷ് ലാല്‍ യാദവ് ആണ് ഗാനത്തില്‍ അമ്രപാലിയുടെ ജോഡി. അമ്രപാലിയുടെ ആദ്യ ചിത്രമായിരുന്നു ഇത്.

Dance Love GIF by PrimeGlitz - Find & Share on GIPHY

ഇതുകണ്ട് കോപ്പിയടിച്ചാണ് ഒരു ഒരു അഡാര്‍ ലവ് എന്ന ചിത്രത്തില്‍ പ്രിയയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്ന് വരെ ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഒമര്‍ ലുലു സംവിധാനം നിര്‍വഹിക്കുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ആസ്വാദക ഹൃദയങ്ങള്‍ കവര്‍ന്ന് വന്‍ തരംഗമാണ് സൃഷ്ടിച്ചത്.

ലോകമാകമാനം ഗാനം വൈറലായി. പിഎംഎ ജബ്ബാര്‍ എന്ന മാപ്പിളപ്പാട്ട് രചയിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതിയതാണ് ഗാനം. ഷാന്‍ റഹ്മാന്‍ ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ ആലാപന മികവ് കൂടിയായപ്പോള്‍ പാട്ട് സൂപ്പര്‍ ഹിറ്റായി.

എന്നാല്‍ ഇതിനപ്പുറം പ്രിയ വാര്യര്‍ എന്ന 18 കാരിയുടെ പുരികമുയര്‍ത്തലും കണ്ണിറുക്കലുമായിരുന്നു പാട്ടിനെ ഇത്രമേല്‍ വിജയമാക്കിയത്. ഗാനം പുറത്തിറങ്ങിയതോടെ പ്രിയ ഇന്റര്‍നെറ്റില്‍ ശ്രദ്ധാകേന്ദ്രമായി. ഏറ്റവും കൂടുതല്‍ ആളുകള്‍ തിരയുന്ന വ്യക്തിയായി പ്രിയ മാറിയത് വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ക്കുള്ളിലാണ്.

സണ്ണി ലിയോണ്‍, ദീപിക പദുകോണ്‍ എന്നിവരെ പിന്നിലാക്കിയാണ് പ്രിയ ഈ നേട്ടത്തിന് ഉടമയായത്. 5.4 ദശലക്ഷത്തിലേറെ ഫോളോവേഴ്സ് ആണ് പ്രിയയ്ക്ക് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലുള്ളത്. ഒറ്റ ദിനം കൊണ്ട് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സിനെ സ്വന്തമാക്കിയ റെക്കോര്‍ഡില്‍ മൂന്നാം സ്ഥാനം പ്രിയ നേടി.

അഭിനയിച്ച ചിത്രം ഇറങ്ങും മുന്‍പാണ് ഈ നേട്ടമെന്നതാണ് ശ്രദ്ധേയമായ കാര്യം. സോഷ്യല്‍ മീഡിയയില്‍ ഒരു അക്കൗണ്ട് പോലുമില്ലാതിരുന്ന പെണ്‍കുട്ടി ചുരുങ്ങിയ സമയത്തിനുള്ളിലാണ് ഏവരുടെയും മനം കവര്‍ന്ന താരമായത്.

LEAVE A REPLY

Please enter your comment!
Please enter your name here