നഗ്ന ഫോട്ടോകള്‍ വാട്‌സ്ആപ്പിലിട്ട് കോണ്‍ഗ്രസ് നേതാവ്

കാര്‍വാര്‍: തന്റെ നഗ്ന ഫോട്ടോകള്‍ വാട്‌സ്ആപ്പിലിട്ട് മുന്‍ മുന്‍സിപ്പല്‍ പ്രസിഡന്റും കോണ്‍ഗ്രസ് മെമ്പറുമായ രാജു രുദ്രപതി. ഉത്തരകന്നഡയിലാണ് സംഭവം. ദണ്ഡേലി കോണ്‍ഗ്രസ് പാര്‍ട്ടി വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് രാജു തന്റെ നഗ്ന ഫോട്ടോകള്‍ അയച്ചത്.

ദണ്ഡേലിയിലെ മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ആയിരുന്നു രാജു. ഇയാളുടെ മകന്‍ രാജേഷാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍. പിതാവിന്റെ നഗ്ന ഫോട്ടോകള്‍ കണ്ടയുടന്‍ തന്നെ ഇയാള്‍ ഗ്രൂപ്പ് ഡിലീറ്റ് ചെയ്തു. എന്നാല്‍ ഡിലീറ്റ് ചെയ്യുന്നതിന് മുമ്പ് ഫോട്ടോകള്‍ പ്രചരിപ്പിക്കരുതെന്നും പുറത്താരുമറിയരുതെന്നും രാജേഷ് പറഞ്ഞിരുന്നു.

യൂത്ത് കോണ്‍ഗ്രസ് നേതാവാണ് രാജേഷ്. കര്‍ണാടക മന്ത്രി ആര്‍വി ദേശ്പാണ്ഡെ അടക്കം നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പാണ് ദണ്ഡേലി കോണ്‍ഗ്രസ് പാര്‍ട്ടി. അതേസമയം രാജു രുദ്രപതി അബദ്ധത്തിലാണോ മദ്യപിച്ചിട്ടാണോ ചിത്രങ്ങള്‍ ഗ്രൂപ്പിലിട്ടതെന്ന് വ്യക്തമല്ല. ചിത്രങ്ങളെന്തായാലും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here