ട്രെയിന്‍ ഇടിച്ച് കുട്ടിയാനയുള്‍പ്പെടെ നാല് ആനകള്‍ ചരിഞ്ഞു

ജര്‍സുഗിഡ: ചരക്ക് ട്രെയിന്‍ ഇടിച്ച് നാല് ആനകള്‍ ചരിഞ്ഞു. ഇന്ന് രാവിലെ ഒഡീഷയിലെ ജര്‍സുഗിഡയിലെ ടെലിദിഹി ഗ്രാമത്തില്‍ റെയില്‍വെ ക്രോസിംഗിനടുത്തുള്ള ഇരട്ട ക്രോസിങ് ട്രാക്കുകളിലാണ് സംഭവം.

ഹൗറ-മുംബൈ എക്‌സ്പ്രസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുട്ടിയാനയും ചരിഞ്ഞവയില്‍ ഉള്‍പ്പെടുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഏതാനും മണിക്കൂറുകള്‍ തടസപ്പെട്ടു.

വനപാലകര്‍ എത്തി മൃതദേഹങ്ങള്‍ ക്രെയിനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്ത് കൊണ്ടിരിക്കുകയാണ്. ഒരു ട്രാക്ക് ശരിയാക്കാന്‍ സാധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here