ഐഎസില്‍ ചേര്‍ന്ന 4 മലയാളികള്‍ കൊല്ലപ്പെട്ടു

തിരുവനന്തപുരം: ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ നാല് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് പടന്ന സ്വദേശികളായ ഷിഹാബ്, ഭാര്യ അജ്മല ഇവരുടെ കുഞ്ഞ്, തൃക്കരിപ്പൂര്‍ സ്വദേശി മുഹമ്മദ് മന്‍സാദ് എന്നിവരാണ് യു.എസ് ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടത്.

നംഗര്‍ഹാര്‍ പ്രവിശ്യയിലെ ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) ക്യാംപില്‍ യുഎസ് വ്യോമസേന നടത്തിയ ബോംബാക്രമണത്തിലാണ് ഇവര്‍ കൊല്ലപ്പെട്ടത്. അതേസമയം ഇതു സംബന്ധിച്ച് കേന്ദ്ര ഏജന്‍സികളില്‍ നിന്ന് വിവരം ലഭിച്ചതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഐഎസില്‍ ചേര്‍ന്ന മറ്റൊരു തൃക്കരിപ്പൂര്‍ സ്വദേശി കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടിരുന്നു. തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി മര്‍വാന്‍ ആണ് അന്ന് കൊല്ലപ്പെട്ടത്. 2016ല്‍ കാസര്‍ഗോഡ് നിന്നും 16 പേരാണ് ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയത്.

അവിടെ നിന്നായിരുന്നു ഇവര്‍ സിറിയയിലേക്കും പോയത്. പല സംഘങ്ങളായിട്ടായിരുന്നു ഇവര്‍ കാസര്‍ഗോഡ് നിന്നും രാജ്യം വിട്ടത്. ഇവര്‍ ബന്ധുക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെയും സോഷ്യല്‍ മീഡിയ വഴിയുമുള്ള ആശയ വിനിമയത്തിന്റെയും സ്രോതസ്സ് പരിശോധിച്ച് ഇവര്‍ അഫ്ഗാനിസ്ഥാനിലാണെന്ന നിഗമനത്തില്‍ നേരത്തേ എന്‍ഐഎ എത്തിയിരുന്നു.

ഇവിടെ നിന്നും ഇവര്‍ സിറിയയിലേക്കോ ഇറാഖിലേക്കോ ഐഎസിന്റെ അധീന മേഖലകളിലേക്ക് പോയിരിക്കാമെന്ന നിഗമനത്തിലും എന്‍ഐഎ എത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here