നാല് വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇന്ദ്രാപുരം :താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണ് നാല് വയസ്സുകാരി മരിച്ചു. ഉത്തര്‍പേദേശിലെ ഇന്ദ്രാപുരത്താണ് ഈ ദാരുണ സംഭവം നടന്നത്.

തിങ്കളാഴ്ച വൈകുന്നേരമാണ്, താമസിക്കുന്ന ഫ്‌ളാറ്റിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് പിഞ്ച് കുഞ്ഞ് മരണമടയുന്നത്. അപകടം നടക്കുമ്പോള്‍ കുട്ടി ഫ്‌ളാറ്റില്‍ തനിച്ചായിരുന്നു.

പിതാവ് ജോലിക്കും മാതാവ് സമീപത്ത് തന്നെയുള്ള കുട്ടികള്‍ക്ക് ട്യൂഷന്‍ എടുക്കുവാന്‍ വേണ്ടിയും പുറത്ത് പോയിരുന്നു. കെട്ടിടത്തിന്റെ ഒമ്പതാമത്തെ നിലയിലായിരുന്നു ഇവരുടെ താമസം.ബാല്‍ക്കണിക്ക് അടുത്തായി അശ്രദ്ധമായി വെച്ചിരുന്ന സ്റ്റൂള്‍ ആണ് അപകട കാരണമായത്. സ്റ്റൂളിന് മുകളിലേക്ക് പിടിച്ച് കയറിയ കുട്ടി ബാല്‍ക്കണിയില്‍ എത്തിപിടിക്കാനുള്ള ശ്രമത്തിനിടെ താഴേക്ക് വീഴുകയായിരുന്നു.

കുട്ടിയെ അടുത്ത ഫ്‌ളാറ്റിലെ താമസക്കാര്‍ ചേര്‍ന്ന് ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളുടെ ആശ്രദ്ധയാണ് മരണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here