പാരീസ് സ്‌പൈഡര്‍മാന്‍ അര്‍ഹിച്ച അംഗീകാരം

പാരീസ് :ഫ്‌ളാറ്റിന്റെ നാലാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും തെന്നി വീണ് താഴേക്ക് തൂങ്ങി കിടന്ന നാലു വയസ്സുകാരനെ സാഹസിക നീക്കങ്ങളിലൂടെ രക്ഷിച്ച മാലിദ്വീപ് സ്വദേശിക്ക് അര്‍ഹിച്ച ആദരം നല്‍കി ഫ്രാന്‍സ് സര്‍ക്കാര്‍. രാജ്യ പൗരത്വവും ഒപ്പം തന്നെ ഒരു സര്‍ക്കാര്‍ ജോലിയും നല്‍കിയാണ് ഫ്രാന്‍സി സര്‍ക്കാര്‍ മമോദുവാ ഗസാമയെന്ന 22 കാരനോട് തങ്ങളുടെ ആദരവ് പ്രകടമാക്കിയത്.

മാലിദ്വീപ് സ്വദേശിയായ ഇദ്ദേഹം ഇറ്റലി വഴി മെഡിറ്റേറിയന്‍ കടലിടുക്കിലെ ദുര്‍ഘടമായ സഞ്ചാര പഥത്തിലൂടെയാണ് ഫ്രാന്‍സിലേക്ക് നുഴഞ്ഞു കയറിയത്. ഫയര്‍ ആന്റ റസ്‌ക്യു ടീമിലേക്കാണ് യുവാവിന്റെ നിയമനം. ഒരു മാസത്തിനുള്ളില്‍ യുവാവിന് ജോലിക്ക് പ്രവേശിക്കാനുള്ള നിയമന പത്രം ലഭിക്കുമെന്നും മൂന്ന് മാസത്തിനുള്ളില്‍ ഫ്രാന്‍സ് പൗരത്വം ലഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളില്‍ യുവാവിന്റെ സാഹസികത നിറഞ്ഞ പ്രവൃത്തി ഏറെ പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡണ്ട് തിങ്കളാഴ്ച ഇദ്ദേഹത്തിന് ധീരതയ്ക്കുള്ള പതക്കം നല്‍കി ആദരിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഈ വമ്പന്‍ ഓഫറുകളും യുവാവിനെ തേടിയെത്തിയിരിക്കുന്നത്. ഫ്രാന്‍സ് പൗരത്വം നേടുവാനായി നിരവധി പേര്‍ അപേക്ഷ അയച്ച് കാത്തു നില്‍ക്കുന്നതിനിടയിലാണ് ഈ 22 വയസ്സുകാരനെ തേടി ഈ അംഗീകാരം എത്തുന്നത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു യുവാവിന്റെ സാഹസിക പ്രവൃത്തിക്ക് ആസ്പദമായ സംഭവം അരങ്ങേറിയത്.

ഒരു ഫ്‌ളാറ്റിന്റെ ാലാം നിലയില്‍ നിന്നും തെന്നി വീണ് താഴേക്ക് തൂങ്ങി കിടന്ന നാലു വയസ്സുകാരനെ അതി സാഹസികമായാണ് യുവാവ് ജിവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയത്. സ്‌പൈഡര്‍ മാന്‍ സിനിമകളെ അനുകരിപ്പിക്കും വിധം ചുമരുകളില്‍ കൂടി അതിവേഗം നുഴഞ്ഞു കയറിയ യുവാവ് കുട്ടി തൂങ്ങികിടക്കുന്ന ബാല്‍ക്കണിക്ക് അടുത്തെത്തി രക്ഷപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം തങ്ങളുടെ സ്‌പൈഡര്‍മാന്‍ എന്നാണ് ഫ്രഞ്ച് നിവാസികള്‍ യുവാവിനെ വിളിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here