വമ്പന്‍ പദ്ധതിയുമായി സൗദി അറേബ്യ

സൗദി : ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന വമ്പന്‍ സൗരോര്‍ജ പദ്ധതി പ്രഖ്യാപിച്ച് സൗദി ഭരണകൂടം. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ വൈദ്യുതി ഉപയോഗത്തിന്റെ പത്ത് ശതമാനം സൗരോര്‍ജത്തില്‍ നിന്ന് ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

എണ്ണവിലയിടിവിന്റെ തിരിച്ചടികളുടെ പശ്ചാത്തലത്തിലാണ് സൗദിയുടെ കളം മാറ്റി ചവിട്ടല്‍. കിരീടാവകാശി മൊഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലാണ് പുതിയ ചുവടുവെപ്പ്.

ഇതിന്റെ ആദ്യ പടിയായി രണ്ട് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്ന സോളാര്‍ പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് റിയാദില്‍ തുടക്കമിട്ടു. 300 മില്യണ്‍ ഡോളറാണ് നിര്‍മ്മാണ ചെലവ് കണക്കാക്കുന്നത്.

300 മെഗാവാട്ട് വൈദ്യുതിയുടെ ഉല്‍പ്പാദനമാണ് ഈ പ്ലാന്റില്‍ നിന്ന് ലക്ഷ്യമിടുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടും. ഈ വര്‍ഷം അവസാനത്തോടെ 7 വമ്പന്‍ സോളാര്‍ പദ്ധതികള്‍ക്ക് കൂടി തുടക്കമാകും.

7 ബില്യണ്‍ ഡോളറാണ് ഇതിനായി വകയിരുത്തുക. കാറ്റാടി ഫാം ഉള്‍പ്പെടെയാണ് ഇതില്‍ ലക്ഷ്യമിടുന്നത്. ഇതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാനാകുമെന്നും സൗദി ഭരണകൂടം വിലയിരുത്തുന്നു.

സൗദി അറേബ്യ- ചിത്രങ്ങളിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here