ഷൂട്ടിനിടെ കുളത്തിലേക്ക് ചാടി ക്യാമറാമാന്‍

കൊച്ചി: സുന്ദരി കുളത്തിലേയ്ക്ക് ചാടുമ്പോള്‍ ക്യാമറയും കൂടെ ചാടട്ടേയെന്ന പ്രശസ്തമായ ഡയലോഗ് മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. ചിന്താവിഷ്ടയായ ശ്യാമളയില്‍ നായകനായ ശ്രീനിവാസന്റെ ഈ സംഭാഷം ഹിറ്റായിരുന്നു.

ട്രോളന്മാരുടെ ആയുധങ്ങളിലൊന്നാണ് ഈ സംഭാഷണം. ഇപ്പോഴിതാ സിനിമയിലെ ആ സംഭാഷണം യഥാര്‍ത്ഥ ജീവിതത്തിലും നടന്നിരിക്കുകയാണ്. നടി കുളത്തിലേക്ക് ചാടാന്‍ ഒരുങ്ങുമ്പോള്‍ ഒപ്പം ചാടാന്‍ നില്‍ക്കുകയാണ് ക്യാമറാമാനും.

റെഡി 1, 2, 3 പറഞ്ഞതും ക്യാമറാമാന്‍ കുളത്തിലെത്തി. എന്നാല്‍ നടി ചാടിയില്ല. സംഭവം കണ്ടുനിന്ന എല്ലാവരും ചിരിയോട് ചിരി. ക്യാമറാമാനെ പറ്റിച്ച നടിയും ചിരിച്ചു കൊണ്ട് കരയില്‍ തന്നെ.

കുളത്തില്‍ ചാടിയ ക്യാമറാമാന്‍ ആണെങ്കില്‍ ആകെ നനഞ്ഞ് കുളവുമായി. ഒരു പരസ്യചിത്രീകരണത്തിനിടെയാണ് സംഭവം. ചിത്രീകരണത്തിനിടെ ആരോ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു ഈ രസകരമായ സംഭവം.

ക്യാമറാമാന്‍ സി.ടി കബീര്‍ ആണ് വെള്ളത്തില്‍ ചാടിയത്. നടി താരുഷിയാണ് ഇദ്ദേഹത്തെ പറ്റിച്ച് കരയില്‍ നിന്നത്

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

LEAVE A REPLY

Please enter your comment!
Please enter your name here