‘കാന്‍ഡി ക്രഷ്’ കളിച്ചതിനെ തുടര്‍ന്ന് ഈ യുവതിയ്ക്ക് ജീവിതത്തില്‍ നല്‍കേണ്ടി വന്നത് കനത്ത വിലയാണ്

ലണ്ടന്‍ :’കാന്‍ഡി ക്രഷ്’ കളിച്ചതിന് ഈ യുവതിയ്ക്ക് ജീവിതത്തില്‍ നല്‍കേണ്ടി വന്നത് കനത്ത വിലയാണ്. സ്വന്തം കാമുകനേയും ജോലിയേയും നഷ്ടമായതിന് പിന്നാലെ ആയിരം പൗണ്ടിനേക്കാള്‍ കൂടുതല്‍ തുകയാണ് യുവതി ഇന്ന് പലര്‍ക്കും കടം കൊടുക്കുവാനുമുള്ളത്. ലണ്ടന്‍ സ്വദേശിനിയായ നതാഷാ വൂസ്‌ലി എന്ന യുവതിക്കാണ് കാന്‍ഡി ക്രഷ് എന്ന ഗെയിം കാരണം ഈ ദുര്‍വിധി ഉണ്ടായത്.അന്താരാഷ്ട്ര ആരോഗ്യ സംഘടന ‘ഗെയിമിംഗ് ഡിഡോര്‍ഡറി’നെ ഒരു രോഗമായി അംഗീകരിച്ച് പുറത്തിറക്കിയ പതിപ്പിലാണ് നതാഷയുടെ കഥയും ഉള്‍പ്പെട്ടിരിക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒരു സുഹൃത്ത് ഈ കളിയെ കുറിച്ച് നതാഷയെ ഒരു സമൂഹ മാധ്യമം വഴി പരിചയപ്പെടുത്തുന്നത്.ആദ്യം ഒരു രസത്തിന് വേണ്ടി കളിച്ച് തുടങ്ങിയ നതാഷ ദിവസം കഴിയും തോറും ഈ ഗെയിമിന് അടിമപ്പെടുവാന്‍ തുടങ്ങി. പതുക്കെ മൊബൈലില്‍ ഗെയിം ഡൗണ്‍ലൗഡ് ചെയ്ത് കളിക്കുവാന്‍ ആരംഭിച്ചു. പലപ്പോഴും രാത്രി ഉറങ്ങുക പോലും ചെയ്യാതെ ദിവസവും 18 മണിക്കൂര്‍ വരെ കാന്‍ഡി ക്രഷ് കളിക്കുന്ന അവസ്ഥയിലെത്തി. ഇതിനെ തുടര്‍ന്ന് യുവതിക്ക് തന്റെ കാമുകനെ നഷ്ടമായി. ജോലിയ്ക്ക് പോകാതെയായി.സ്‌കൂളില്‍ പോകുന്ന തന്റെ മകന്റെ കാര്യം പോലും ശ്രദ്ധിക്കാന്‍ സമയം കിട്ടാതെയായി. കൂട്ടുകാരികളോടൊപ്പം പുറത്ത് പോകുവാനോ സ്വന്തം മുടി മുറിക്കുവാന്‍ വരെ നതാഷയുടെ കൈയ്യില്‍ സമയുമുണ്ടായിരുന്നില്ല. തുടര്‍ച്ചയായ കൗണ്‍സിലിംഗുകളിലൂടെയാണ് യുവതി ഈ രോഗത്തില്‍ നിന്നും മുക്തി നേടിയത്. തന്റെ കഴിഞ്ഞ കാല ജിവിതത്തെ കുറിച്ച് ആലോചിക്കുമ്പോള്‍ പേടി തോന്നുന്നതായും യുവതി പറയുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here