ഹോട്ടല്‍ റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ ഗുണ്ടാസംഘം വെടിവെച്ചു ; ദൃശ്യങ്ങള്‍ സിസിടിവിയില്‍

മുംബൈ :ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഗുണ്ടാസംഘം റിസപ്ഷനിലിരുന്ന പെണ്‍കുട്ടിയെ വെടിവെച്ചു പരിക്കേല്‍പ്പിച്ചു. മുംബൈയിലെ ബിവഡി എന്ന നഗരത്തിലാണ് പട്ടാപ്പകല്‍ നാടിനെ ഞെട്ടിച്ച ഗുണ്ടാ ആക്രമണം അരങ്ങേറിയത്. ബിവഡിയിലെ കുപ്രസിദ്ധ ഗുണ്ടാ തലവനായ സുരേഷ് പുജാരിയുടെ കീഴിലുള്ളവരാണ് ഹോട്ടലില്‍ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.ബുധനാഴ്ച ഉച്ച കഴിഞ്ഞ് 3 മണിയോടെയായിരുന്നു ആക്രമണം. നഗരത്തിലെ കെ എന്‍ പാര്‍ക്ക് എന്ന ഹോട്ടലിലേക്ക് അതിക്രമിച്ച് കയറിയ ആയുധധാരികളായ ഗുണ്ടാസംഘം റിസപ്ഷനില്‍ ഇരിക്കുന്ന പെണ്‍കുട്ടിയുടെ നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കാലിനാണ് വെടിയേറ്റത്. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേഷ് പൂജാരി അടുത്തിടെ ഈ ഹോട്ടലുടമയോട് ഒരു കോടി രപ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കാന്‍ ഹോട്ടലുടമ വിസ്സമ്മതിച്ചതിനെ തുടര്‍ന്നാണ് ഗുണ്ടാസംഘം വെടിവെപ്പ് നടത്തിയത്. ഹോട്ടലിലെ സിസിടിവി  ദൃശ്യങ്ങളില്‍  പ്രതികള്‍ കുടുങ്ങിയിരുന്നെങ്കിലും മുഖം മൂടി അണിഞ്ഞതിനാല്‍ ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സംഭവത്തില്‍ പൊലീസ് ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here