ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കല്ല് ഇതാണ്

കൊല്‍ക്കത്ത :ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പാറക്കല്ലുകള്‍ കണ്ടെത്തി. കൊല്‍ക്കത്തയിലെ രണ്ട് ഭൗമ ശാസത്രജ്ഞന്‍മാര്‍ ചേര്‍ന്നാണ് ഇന്ത്യയിലെ ഏറ്റവും
പഴക്കം ചെന്ന കല്ലുകള്‍ കണ്ടെത്തിയത്. 4240, 4230 മില്ല്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണ് ഈ കല്ലുകളെന്നാണ് ശാസ്ത്ര ലോകത്തിന്റെ അവകാശ വാദം. 4568 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഭൂമി രൂപം കൊള്ളുന്നത്.

ലോകത്തില്‍ ഇതുവരെ കണ്ടെത്തിയ പാറക്കല്ലുകള്‍ 4400 മില്ല്യണ്‍ വര്‍ഷം പഴക്കമുള്ളതാണ്. അതു കൊണ്ട് തന്നെ പുതുതായി കണ്ടെത്തിയ ഈ
കല്ലുകള്‍ പഴക്കത്തില്‍ ലോകത്ത് രണ്ടാം സ്ഥാനത്താണ്.

കല്ലുകളിലുള്ള സിര്‍ക്കോണ്‍ എന്ന മൂലകത്തിന്റെ സാന്നിദ്ധ്യത്താലാണ് ഇവയുടെ പഴക്കം തിരിച്ചറിയുന്നത്. ഷ്രിംപ് എന്ന ഉപകരണത്തിന്റെ സഹായത്താലാണ് കല്ലുകളുടെ കാലപ്പഴക്കം നിര്‍ണ്ണയിക്കുന്നത്. എന്നാല്‍ ഈ സൗകര്യം ഇന്ത്യയിലില്ല. അതിനാല്‍ ചൈനയിലെ ബീജിംഗിലുള്ള ജിയോളജിക്കല്‍ സയന്‍സ് അക്കാഡമിയില്‍ വെച്ചാണ് ഇവയുടെ പഴക്കം നിര്‍ണ്ണയിച്ചത്.

ഭൂമിയുടെ രൂപാന്തരം സംബന്ധിച്ച പല പഠനങ്ങള്‍ക്കും ഈ കല്ലുകള്‍ നിര്‍ണ്ണായകമായ മുതല്‍ക്കൂട്ടാവുമെന്നാണ് കരുതപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here