തിരുവനന്തപുരം: വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ആലുവ മുന്‍ റുറല്‍ എസ് പിയെ പ്രതി ചേര്‍ക്കാതിരിക്കാന്‍ നീക്കം. സംഭവത്തില്‍ മുന്‍ റൂറല്‍ എസ് പി യായ എ വി ജോര്‍ജ്ജിനെ പ്രതി ചേര്‍ക്കാതിരിക്കാന്‍ ഡിജിപി നിയമോപദേശം നല്കി.
ജോര്‍ജിനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള തെളിവുകള്‍ അന്വേഷണ സംഘത്തിന്റെ കൈവശമില്ലാത്തതിനാല്‍ മുന്‍ എസ്പിയെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനാവില്ലെന്നാണ് നിയമോപദേശം. ക്രിമിനല്‍ കുറ്റത്തില്‍ നേരിട്ട് പങ്കെടുത്തതായി തെളിവില്ല.
ക്രമവിരുദ്ധമായി റൂറല്‍ ടൈഗര്‍ ഫോഴ്സ് രൂപികരിച്ചുവെന്നതാണ് ജോര്‍ജിന്റെ ഭാഗത്ത് നിന്നുള്ള വീഴ്ച്ച. ഈ റൂറല്‍ ടൈഗര്‍ ഫോഴ്സാണ് ശ്രീജിത്തിനെ ചട്ടങ്ങള്‍ ലംഘിച്ച് രാത്രി വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ടു പോയത്. ഇവരുടെ കയ്യില്‍ നിന്നും ശ്രീജിത്തിന് മര്‍ദ്ദനമേറ്റതായി അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.