വമ്പന്‍ ഓഫറുകള്‍ ഒരുക്കി യുഎഇ മാളുകള്‍

അബുദാബി : ജൂണ് 15 ന് യുഎഇയിലെ നിവാസികളെ സംബന്ധിച്ചെടുത്തോളം വമ്പന്‍ സമ്മാനവുമായി കാത്തിരിക്കുകയാണ് വ്യാപാര രംഗം. 90 ശതമാനം ഡിസ്‌കൗണ്ടാണ് യുഎഇയിലെ ഏഴ് മാളുകള്‍ ജൂണ്‍ 15 ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഈദ് ഫെസ്റ്റ് ആഘോഷങ്ങളും അബുദാബി സമ്മര്‍ സീസണ്‍ വാര്‍ഷികവും പ്രമാണിച്ചാണ് യുഎഇയില്‍ ഷോപ്പിങ്ങ് മാളുകളില്‍ ഈ വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂര്‍ നേരത്തേക്കാണ് 90 ശതമാനം ഡിസ്‌കൗണ്ടു ലഭിക്കുക.

ജൂണ്‍ 15 രാവിലെ 10 മുതല്‍ പിറ്റേന്ന് രാവിലെ 10 വരെയാണ് ഡിസ്‌കൗണ്ട് മേള. വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ജിമി മാള്‍, ദല്മ മാള്‍, ഹിലി മാള്‍, മറീന മാള്‍, ബവദി മാള്‍, യാസ് മാള്‍ എന്നീ മാളുകളിലാണ് ഈ ഓഫര്‍ ലഭിക്കുക. അബുദാബി കള്‍ചര്‍ ആന്‍ഡ് ടൂറിസം വകുപ്പാണ് ഡിസ്‌കൗണ്ട് പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here