വാഹനത്തിന് മുകളില്‍ കൂറ്റന്‍ പാറക്കല്ല് ഉരുണ്ടു വീണു

ജിദ്ദാ : സൗദി അതിര്‍ത്തിയിലെ പ്രാന്ത പ്രദേശത്ത് വിനോദ സഞ്ചാരത്തിന് പോയ കുടുംബത്തിന്റെ വാഹനത്തിന് മുകളില്‍ പാറക്കല്ല് ഇടിഞ്ഞു വീണു. സൗദി അറേബ്യയുടെ തെക്ക് ഭാഗത്തുള്ള അല്‍ സുലായില്‍ ഗ്രാമത്തില്‍ സന്ദര്‍ശനം നടത്തവേയാണ് ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് ഈ അപകടം സംഭവിച്ചത്.

ഭാഗ്യവശാല്‍ വാഹനത്തിലുണ്ടായിരുന്ന എല്ലാവരും സാരമായ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെട്ടു. നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കഷ്ണം ഉരുണ്ടു വീഴുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സന്ദര്‍ശകര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here