ഫോസില്‍ പല്ലുകള്‍ മോഷണം പോയി

സിഡ്‌നി :രഹസ്യമായി സൂക്ഷിച്ച് വെച്ച തിമിംഗലത്തിന്റെ പല്ല് മോഷണം പോയതായി ഗവേഷകര്‍. ആസ്‌ട്രേലിയന്‍ വേള്‍ഡ് ഹെറിറ്റേജ് സൈറ്റിലെ ഗവേഷകര്‍ ഒളിപ്പിച്ച് വെച്ച ഫോസിലാണ് മോഷണം പോയത്.

ആസ്‌ത്രേലിയയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ മണ്ണില്‍ കുഴിച്ചിട്ടും പാറകള്‍ക്ക് ഇടയിലുമായിരുന്നു ഇവ ഒളിപ്പിച്ച് വെച്ചിരുന്നത്. ഭൂമിയില്‍ ഇതുവരെ ജീവിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലുപ്പമേറിയ ‘മെഗാലോഡണ്‍’ എന്ന തിമിംഗല വിഭാഗത്തിന്റെ പല്ലുകളാണ് മോഷണം പോയത്.

2.5 മില്ല്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഇവ ഭൂമിയില്‍ ജീവിച്ചിരുന്നതെന്നും ഗവേഷകര്‍ പറയുന്നു, വളരെ അപൂര്‍വമായി മാത്രമേ ഇതിന്റെ ഫോസിലുകള്‍ ഭൂമിയില്‍ കാണപ്പെടാറുള്ളു.

അതു കൊണ്ട് തന്നെ ഈ ഫോസിലുകളെ അതിന്റെ സ്വാഭാവിക അവസ്ഥയില്‍ ദീര്‍ഘ കാലം സംരക്ഷിക്കാന്‍ വേണ്ടിയാണ് പാറകള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ചിരുന്നത്. ഉള്‍നാടന്‍ ഗ്രാമമായത് കൊണ്ട് തന്നെ ഗവേഷകര്‍ വല്ലപ്പോഴും മാത്രമേ സ്ഥലം സന്ദര്‍ശിക്കാറുള്ളു.

പല്ലിന് 10 സെമി കൂടുതല്‍ നീളമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here