ഫോണ്‍ പൊട്ടിത്തെറിച്ച് 18കാരി കൊല്ലപ്പെട്ടു

ഭുവനേശ്വര്‍: മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പതിനെട്ടുകാരി കൊല്ലപ്പെട്ടു. കിഴക്കന്‍ ഒഡീഷയിലെ ഖേരകാനിയില്‍ ഉമ ഒറം എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ഫോണ്‍ ചാര്‍ജിലിട്ട് ഉമ സുഹൃത്തിനോട് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറി നടന്നത്.

കൈ, നെഞ്ച്, കാല് ഭാഗങ്ങളില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫോണിലെ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് പ്ലഗ്ഗില്‍ കുത്തിയിട്ടു ഫോണ്‍ ഉപയോഗിച്ചതെന്ന് ഉമയുടെ സഹോദരന്‍ പറഞ്ഞു.

നോക്കിയ ലോഗോയിലുള്ള ഹാന്‍ഡ് സെറ്റാണ് പൊട്ടിത്തെറിച്ചത്. എന്നാല്‍ ഈ ഹാന്‍ഡ്‌സെറ്റ് വ്യാജനാണെന്നും സംശയമുണ്ട്. ബാറ്ററി പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്.

ചാര്‍ജ് പെട്ടെന്ന് തീര്‍ന്നു പോകുന്നതിനാലാണ് അവള്‍ ചാര്‍ജിലിട്ടു തന്നെ ഫോണ്‍ വിളിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. ചിത്രങ്ങളിലെ വിവരങ്ങള്‍ പ്രകാരം 2010ല്‍ പുറത്തിറങ്ങിയ നോക്കിയ 5233 ഹാന്‍ഡ്‌സെറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here