നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി

കുര്‍ദ്ധ :പിതാവ് പണം തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയി. ഒറീസ്സയിലെ കുര്‍ദ്ധ ജില്ലയിലെ ബനര്‍പാല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്.

ഗ്രാത്തില്‍ പണം പലിശയ്ക്ക് കൊടുക്കുന്ന ലബനി സാഹു എന്ന യുവതിയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. രാവിലെ കൂട്ടുകാരികള്‍ക്കൊപ്പം അംഗണ്‍വാടിയിലേക്ക് പോകും വഴിയാണ് കൊച്ചു കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ട് പോയത്.

കുട്ടിയുടെ പിതാവ് ലബനി സാഹുവിന്റെ കൈയ്യില്‍ നിന്നും 9000 രൂപ പലിശയ്ക്ക് കടം വാങ്ങിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി കൃത്യമായ തവണകളായി തിരിച്ചടയ്ക്കാന്‍ കുട്ടിയുടെ പിതാവിന് സാധിച്ചിരുന്നില്ല. വൈകുന്നേരമായിട്ടും കുട്ടി വീട്ടിലേക്ക് തിരിച്ചെത്താത്തിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.

മാതാപിതാക്കള്‍ ലബനിയുടെ വീട്ടിലെത്തിയിട്ടും കുട്ടിയെ നല്‍കാന്‍ ഇവര്‍ തയ്യാറായിരുന്നില്ല. 3000 രൂപയോളം തങ്ങള്‍ പലപ്പോഴായി നല്‍കിയിരുന്നതായി കുട്ടിയുടെ പിതാവ് പറഞ്ഞു. അവസാനം പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. ഇവരുടെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ബാക്കി പണം പിരിച്ച് ലബനിക്ക് നല്‍കി. സംഭവത്തില്‍ പൊലീസ് യുവതിക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here