മഹത്തായ സന്ദേശം നല്‍കി ഒരു പിഞ്ചു ബാലിക

തിരൂര്‍ :ആറ്റു നോറ്റു വളര്‍ത്തിയ കോഴിയെ വീട്ടുകാര്‍ അറയ്ക്കാന്‍ പോവുകയാണെന്ന് അറിഞ്ഞ ഒരു കൊച്ചു കുട്ടിയുടെ സങ്കടം ഏവരുടെയും ഉള്ളു നനയിക്കും. മനുഷ്യന്‍ ജാതിയും പണവും തൂക്കി നോക്കി അഭിമാനം സംരക്ഷിക്കുവാന്‍ മറ്റുള്ളവരെ കൊലപ്പെടുത്തുന്ന കാലഘട്ടത്തിലാണ് കാരുണ്യത്തിന്റെ പ്രതീകങ്ങളായി ഈ ചെറു ദീപങ്ങളും എന്നത് മനുഷ്യത്വം ഹൃദയത്തില്‍ ചേര്‍ത്തു വെക്കുന്നവരെ സംബന്ധിച്ചെടുത്തോളം മഹത്തായ കാഴ്ച്ചയാണ്.

മന്ത്രി കെ ടി ജലീലാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വീഡിയോ പങ്കു വെച്ച് കൂടുതല്‍ പേരിലേക്ക് ഈ നിഷ്‌കളങ്ക സ്‌നേഹത്തെ എത്തിച്ചത്. ‘ഈ റംസാനില്‍ കണ്ട ഏറ്റവും നല്ല കാഴ്ച്ചയെന്നാണ്’ ഈ ദൃശ്യങ്ങളെ മന്ത്രി ജലീല്‍ വിശേഷിപ്പിച്ചത്. ‘ആ കുട്ടിയില്‍ ദയയുടെ, കാരുണ്യത്തിന്റെ ഒരു മഹാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ് . അവളെപ്പോലുള്ളവര്‍ക്കാകും ദൈവം സ്വര്‍ഗ്ഗത്തില്‍ പ്രഥമ സ്ഥാനം നല്‍കുക‘ . എന്നും കെ ടി ജലീല്‍ ഈ വീഡിയോവിനൊപ്പം കുറിക്കുന്നു.

‘ഞാന്‍ എത്ര നോക്കി വളര്‍ത്തിയതാ, ഇതിനോട് പറയാണ്ട് പെട്ടന്നങ് അറുത്താല്‍ അതിന് അറീലല്ലോ, അതു വേണ്ട ഇക്കാ’ എന്നാണ് ആ പിഞ്ചു കുഞ്ഞിന്റെ വീട്ടുകാരോടുള്ള നിഷ്‌കളങ്കമായ ചോദ്യം. ഇതിനെ താന്‍ വിട്ടു തരില്ലെന്നും കുട്ടി കരഞ്ഞോണ്ട് പറയുന്നു. ‘നേരത്തിന് നേരത്തിന് ഞാന്‍ ഈറ്റയക്ക് തിന്നാന്‍ കൊടുക്കുന്നത് ഇതിനെ കൊല്ലല്ലെ ഇക്കാ’ എന്നായിരുന്നു ഈ പിഞ്ചു ബാലികയുടെ അഭ്യര്‍ത്ഥന.

വീഡിയോ കാണാം

ഈ റംസാനിൽ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത് .

ഈ കുട്ടി ഏതാണെന്നോ എവിടെയുള്ളതാണെന്നോ അറിയില്ല ഈ റംസാനിൽ കണ്ട ഏറ്റവും നല്ല കാഴ്ചയാണിത് . ആ കുട്ടിയിൽ ദയയുടെ , കാരുണ്യത്തിന്റെ ഒരു മഹാ പ്രവാഹമുണ്ടെന്ന് ഉറപ്പാണ് . അവളെപ്പോലുള്ളവർക്കാകും ദൈവം സ്വർഗ്ഗത്തിൽ പ്രഥമ സ്ഥാനം നൽകുക .

Dr. K.T Jaleel Onlineさんの投稿 2018年5月28日(月)

LEAVE A REPLY

Please enter your comment!
Please enter your name here