പരീക്ഷാ ഹാളില്‍ ലൈംഗീക അതിക്രമം

കാണ്‍പൂര്‍ : പരീക്ഷ ഹാളില്‍ വെച്ച് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു സ്വകാര്യ കോളജില്‍ വെച്ചാണ് പെണ്‍കുട്ടിക്ക് നേരെ ലൈംഗീക അതിക്രമം ഉണ്ടായത്.

ചൊവാഴ്ച രാവിലെ കോളേജില്‍ കണക്ക് പരിക്ഷ എഴുതാനെത്തിയപ്പോഴായിരുന്നു മാന്‍വി എന്ന പെണ്‍കുട്ടിക്ക് ഈ ദുരനുഭവം ഉണ്ടായത്. മാന്‍വിയുടെ അതേ ബെഞ്ചില്‍ തന്നെ ഇരിപ്പുറപ്പിച്ച ഒരു ആണ്‍കുട്ടി പരീക്ഷയ്ക്കിടെ പെണ്‍കുട്ടിയോട് ഉത്തരക്കടലാസുകള്‍ കോപ്പിയടിക്കുവാനായി നല്‍കുവാന്‍ ആവശ്യപ്പെട്ടു.എന്നാല്‍ പെണ്‍കുട്ടി ഇതിന് വിസമ്മതിച്ചതോടെ കയ്യില്‍ കയറിപ്പിടിക്കാനും ഉപദ്രവിക്കാനും തുടങ്ങി. തുടര്‍ന്ന് മാന്‍വി ക്ലാസിലെ അധ്യാപകനോട് ഇക്കാര്യം പരാതിപ്പെട്ടു. എന്നാല്‍ ഇതൊക്കെ പരീക്ഷയ്ക്കിടയില്‍ സ്വാഭാവികമാണെന്നായിരുന്നു ഇയാളുടെ മറുപടി.

ആണ്‍കുട്ടി ഇതിന് ശേഷവും മാനവിയെ ശല്യപ്പെടുത്തല്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. ഇതേ തുടര്‍ന്ന് കരഞ്ഞ് കൊണ്ടാണ് പെണ്‍കുട്ടി വീട്ടിലേക്ക് പോയത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവേ സ്‌കൂളിലെത്തി അധികൃതരുമായി സംസാരിച്ചുവെങ്കിലും മോശം രീതിയിലാണ് ഇവര്‍ ഇദ്ദേഹത്തോട് പെരുമാറിയത്.

തുടര്‍ന്ന് പെണ്‍കുട്ടിയും പിതാവും ചേര്‍ന്ന് പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്

LEAVE A REPLY

Please enter your comment!
Please enter your name here