ഭര്‍ത്താവ് മതംമാറ്റാന്‍ ശ്രമിക്കുന്നതായി യുവതി

പഞ്ച്കുള : ഭര്‍ത്താവ് തന്നെ മതംമാറ്റാന്‍ ശ്രമിക്കുന്നതായി യുവതിയുടെ പരാതി. തന്നെ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നതായി ഹരിയാന സ്വദേശിനിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. എതിര്‍ത്തപ്പോള്‍ വിവാഹബന്ധം വേര്‍പെടുത്തുമെന്ന് ഭര്‍ത്താവ് ഭീഷണിപ്പെടുത്തിയതായും ഇവര്‍ പറഞ്ഞു.

പഞ്ച്കുളയിലാണ് സംഭവം. വാര്‍ത്താ എജന്‍സിയായ എഎന്‍ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് നഗ്നചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതായും യുവതി ആരോപിച്ചു.

എന്നാല്‍ യുവതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം മതംമാറ്റാന്‍ ശ്രമിച്ചെന്ന രീതിയില്‍ പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here