ഗവര്‍ണ്ണറോട് പെണ്‍കുട്ടിയുടെ വധഭീഷണി

മോസ്‌കോ :പരിസര മലിനീകരണത്തെ തുടര്‍ന്ന് തന്റെ കൂട്ടുകാര്‍ ശ്വസിക്കാനുള്ള വായു ലഭിക്കാതെ അലയുമ്പോള്‍ പ്രദേശത്തെ ഗവര്‍ണ്ണറുടെ മുന്നില്‍ ചെന്ന് വധ ഭീഷണി മുഴക്കി കൊച്ചു പെണ്‍കുട്ടി. റഷ്യയുടെ തലസ്ഥാനമായ മോസ്‌കോയുടെ അടുത്തുള്ള വോളോകോളമാസ്‌ക് എന്ന പ്രദേശത്ത് താമസിക്കുന്ന ടാനിയ ലൊസോവ എന്ന പത്ത് വയസ്സുകാരിയാണ് സ്ഥലം ഗവര്‍ണ്ണര്‍ക്ക് മുന്നില്‍ വധഭീഷണിയുമായി എത്തിയത്.

മോസ്‌കോയില്‍ നിന്നടക്കമുള്ള മാലിന്യ നിക്ഷേപത്തെ തുടര്‍ന്ന് വോളോകോളമാസ്‌ക് നഗരം പരിസരം മലീനികരണത്താല്‍ ഉഴയുകയാണ്. മാലിന്യ കൂമ്പാരങ്ങളില്‍ നിന്നുമുള്ള ഹൈഡ്രജന്‍ സള്‍ഫൈഡ് എന്ന വാതകത്തിന്റെ ബഹിര്‍ഗമനമാണ് പ്രദേശ വാസികളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത്.59 ഓളം കുട്ടികളെ ശ്വാസോഛ്യാസത്തിലെ വ്യതിയാനങ്ങളാലും ഛര്‍ദ്ദിയെയും തുടര്‍ന്നും പ്രദേശത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

ഈ സ്ഥലം ഉള്‍പ്പെടുന്ന മോസ്‌കോ ഒബ്‌ളാസ്റ്റ് പ്രദേശത്തെ ഗവര്‍ണ്ണര്‍ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പത്ത് വയസ്സുകാരിയുടെ ഈ ധീരമായ പ്രതിഷേധം. ഗവര്‍ണ്ണരുടെ ഭരണത്തിലെ നയ വൈകല്യം കാരണമാണ് പ്രദേശത്ത് ഇത്ര അപകടകരമായ സ്ഥിതി വിശേഷമെന്ന വിമര്‍ശനം ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്.

ജനക്കൂട്ടത്തിനിടയില്‍ നിന്നും ഗവര്‍ണ്ണറുടെ അടുത്തേക്ക് വന്ന പെണ്‍കുട്ടി ഇദ്ദേഹത്തിന്റെ മുഖത്ത് നോക്കി ചോദ്യങ്ങള്‍ ഉന്നയിക്കുകയും തോക്ക് ചൂണ്ടുന്ന തരത്തില്‍ കൈ ഉയര്‍ത്തുകയും ചെയ്തു. ശേഷം വധിക്കുന്ന തരത്തിലുള്ള ആംഗ്യങ്ങളും ഗവര്‍ണ്ണര്‍ക്ക് നേരെ പെണ്‍കുട്ടി പ്രയോഗിച്ചു.

എന്നാല്‍ ഗവര്‍ണ്ണര്‍ ഈ ചോദ്യങ്ങളെയും പെണ്‍കുട്ടിയേയും അവഗണിച്ച് മുന്നോട്ടേക്ക് പോയി. എന്നാല്‍ സമൂഹ മാധ്യമങ്ങളിലെ ചിലര്‍ അടങ്ങി നിന്നില്ല. ഇത്ര ചെറുപ്പത്തിലെ പെണ്‍കുട്ടിയില്‍ കണ്ട രാഷ്ട്രീയ ബോധത്തെ പുകഴ്ത്തുകയാണ് സമൂഹ മാധ്യമങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here