യുവാവിനെ ചെരുപ്പ് കൊണ്ട് നേരിട്ട് പെണ്‍കുട്ടി

ഭുവനേശ്വര്‍: ഓടിക്കൊണ്ടിരുന്ന ബസില്‍വെച്ച് ഉപദ്രവിക്കാന്‍ ശ്രമിച്ച യുവാവിനെ പെണ്‍കുട്ടി ചെരുപ്പ് കൊണ്ട് അടിക്കുന്ന വീഡിയോ പുറത്ത്. ഭുവനേശ്വറിലാണ് സംഭവം നടന്നത്. പാട്ടിയയില്‍ നിന്നും മാസ്റ്റര്‍ കാന്റീനിലേക്ക് പോകുകയായിരുന്നു ബസ്. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ ശരീരത്തില്‍ അനാവശ്യമായി യുവാവ് സ്പര്‍ശിക്കുകയായിരുന്നു.

ഇയാളെ ചെരുപ്പ് കൊണ്ട് തല്ലുകയും ബസില്‍ നിന്നിറങ്ങി പോകാന്‍ പെണ്‍കുട്ടി ആവശ്യപ്പെടുന്നതുമാണ് വീഡിയോയില്‍. സംഭവം നടക്കുമ്പോള്‍ യാത്രക്കാര്‍ ആരും പ്രതികരിച്ചില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പിന്നീട് പെണ്‍കുട്ടിയെ അനുകൂലിച്ച് ആളുകളെത്തി. സംഭവത്തില്‍ കേസൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വാക്ക് തര്‍ക്കത്തിലൂടെ സംഭവം പറഞ്ഞു തീര്‍ക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here