ട്രെയിനില്‍ നിന്നിറങ്ങിയ 15കാരിക്ക് കാല്‍ നഷ്ടമായി

ഇന്‍ഡോര്‍: വെള്ളം കുടിക്കാനായി ട്രെയിനില്‍ നിന്ന് പുറത്തിറങ്ങിയ പതിനഞ്ച് വയസ്സുകാരിയ്ക്ക് ഒരു കാല്‍ നഷ്ടമായി. മധ്യപ്രദേശിലെ ചന്ദ്രവാദിഗഞ്ച് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. ട്രെയിനില്‍ നിന്ന് ഇറങ്ങിയ പെണ്‍കുട്ടി തിരിച്ച് കയറാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം. ഇന്‍ഡോറില്‍ നിന്നും പിംബ്ലി മണ്ടിയിലേക്ക് കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു സന്ധ്യ എന്ന പെണ്‍കുട്ടി.

ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ വെള്ളം കുടിക്കാനായി പുറത്തിറങ്ങി സന്ധ്യ. പിന്നീട് ട്രെയിന്‍ ചലിച്ചുതുടങ്ങിയപ്പോഴേക്കും ചാടിക്കയറിയ സന്ധ്യ നിയന്ത്രണം വിട്ട് താഴെ വീഴുകയായിരുന്നു. അപകടത്തില്‍ സന്ധ്യക്ക് വലതുകാല്‍ നഷ്ടമാകുകയും ഇടത്തെ കാലിന് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here