പെണ്‍കുട്ടിക്ക് നേരെ അതിക്രമം

മുംബൈ :റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ വെച്ച് 20 വയസ്സുകാരിയെ ബലം പ്രയോഗിച്ച് ചുംബിക്കാന്‍ ശ്രമിച്ച മദ്ധ്യവയസ്‌കന്‍ അറസ്റ്റില്‍. മുംബൈയിലെ ടര്‍ബാ റെയില്‍വേ സ്‌റ്റേഷനില്‍ വ്യാഴാഴ്ച ഉച്ചയക്ക് 11.25 ഓടെയായിരുന്നു സംഭവം.

43 വയസ്സുകാരനായ നരേഷ് ജോഷിയാണ് അറസ്റ്റിലായത്. സ്‌റ്റേഷനിലെ സിസിടിവിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടര്‍ന്നതിന് ശേഷം കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വ്യക്തമാണ്.മുംബൈയില്‍ നിന്നും താനെയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെയാണ് അതിക്രമം നടന്നത്. സ്റ്റേഷനില്‍ ട്രെയിന്‍ കാത്ത് നില്‍ക്കുകയായിരുന്ന കുട്ടിയുടെ അടുത്തേക്ക് ചെന്ന് ആദ്യം ഇയാള്‍ ചെന്ന് സംസാരിക്കുവാന്‍ തുടങ്ങിയെങ്കിലും അപരിചിതനായതിനാല്‍ പെണ്‍കുട്ടി കുറച്ച് ദൂരേക്ക് മാറി നില്‍ക്കാനായി നടന്നു.

അപ്പോഴാണ് ഇയാള്‍ പെണ്‍കുട്ടിയെ പിന്തുടരുകയും പ്ലാറ്റ്‌ഫോമില്‍ വെച്ച് തന്നെ കടന്ന് പിടിച്ച് ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. പെണ്‍കുട്ടി ഉടന്‍ തന്നെ ഇയാളെ ദൂരേക്ക് തട്ടി മാറ്റി.

സുരക്ഷാ ജീവനക്കാര്‍ നേരത്തേ തന്നെ ഇദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. അതിക്രമം നടന്നയുടന്‍ തന്നെ റെയില്‍വേ പൊലീസ് പ്രതിയെ പിടികൂടി. ഇയാള്‍ക്കെതിരെ സെക്ഷന്‍ 354 ാം പ്രകാരം ലൈംഗിക പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here