പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് താഴെയിട്ടു

ഷാജഹാന്‍പൂര്‍: പീഡനശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ ടെറസിന് മുകളില്‍ നിന്ന് അക്രമി താഴേക്ക് തള്ളിയിട്ടു. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരിലാണ് സംഭവം. പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി എതിര്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടെയാണ് ഇയാള്‍ പെണ്‍കുട്ടിയെ തള്ളി താഴെയിട്ടത്. ഇതിന് മുമ്പും പ്രതിയുടെ ഭാഗത്ത് നിന്ന് ഇത്തരം പീഡനശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ ബന്ധു പറഞ്ഞു. സംഭവത്തില്‍ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here