എട്ട് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തി

ലഖ്‌നൗ :രാജ്യത്തെ നടുക്കിയ ഉന്നാവോ,കത്വവാ, സൂറത്ത് പീഡന കേസുകളുടെ അലയടങ്ങുന്നതിന് മുന്‍പ് മറ്റൊരു എട്ട് വയസ്സുകാരി കൂടി പീഡനത്തിനിരയായി കൊല്ലപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഇത്താ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് എട്ട് വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ വാര്‍ത്ത പുറത്ത് വരുന്നത്. തിങ്കളാഴ്ച അര്‍ദ്ധ രാത്രിയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്.

സംഭവത്തില്‍ 18 വയസ്സുകാരനായ പ്രദേശവാസിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യ ലഹരിയിലായിരുന്ന ഇയാള്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടതിന് തൊട്ടടുത്ത് തന്നെ ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ഗ്രാമത്തില്‍ ഒരു വിവാഹ ചടങ്ങുകള്‍ നടക്കുന്നതിനിടെയാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. പെണ്‍കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളുമെല്ലാം വിവാഹ ചടങ്ങിന്റെ തിരക്കുകളിലായിരുന്നു.

വിവാഹ പന്തല്‍ നിര്‍മ്മിക്കാനെത്തിയ യുവാവാണ് കുട്ടിയെ കൊലപ്പെടുത്തിയത്. അര്‍ദ്ധ രാത്രി 1.30 യോട് അടുപ്പിച്ച് വിവാഹ ആഘോഷ ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍ ഇയാള്‍ പെണ്‍കുട്ടിയെ വശീകരിച്ച് അടുത്തുള്ള പണി തീരാത്ത കെട്ടിടത്തിലേക്ക് കൊണ്ട് പോയി.

മദ്യ ലഹരിയിലായിരുന്നു യുവാവ്. ഇതിന് ശേഷം പെണ്‍കുട്ടിയെ ഇവിടെ വെച്ച് പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് അല്‍പ്പ സമയത്തിന് ശേഷം ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി. ഇവരാണ് കുട്ടിയുടെ മൃതദേഹവും അടുത്ത് തന്നെ കൊലയാളി കിടന്നുറുങ്ങുന്നതും കണ്ടത്. ജനങ്ങളുടെ വ്യാപക പ്രതിഷേധത്തിനിടയില്‍ ഇയാളെ പൊലീസെത്തി അറസ്റ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here