ട്രെയിനില്‍ വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി

ഡല്‍ഹി: പതിനാറ് വയസുകാരി ഓടുന്ന ട്രെയിനില്‍ കൂട്ട ബലാത്സംഗത്തിനിരയായി. ഡല്‍ഹി- സഹാരന്‍പൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് പീഡനം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് പിടികൂടി.

കാസിംപൂര്‍ ഖേരി റെയില്‍വേ സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. വനിതാകോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മൂന്നുപേരടങ്ങിയ അക്രമിസംഘം പീഡിപ്പിക്കുകയായിരുന്നു.

റിസള്‍ട്ട് അറിയാന്‍ സ്‌കൂളിലേക്ക് പോയതായിരുന്നു പെണ്‍കുട്ടി. കോച്ചില്‍ പെണ്‍കുട്ടി ഒറ്റയ്ക്കാണെന്ന് കണ്ടതോടെ സംഘം ശല്യപ്പെടുത്തുകയും ആക്രമിക്കുകയുമായിരുന്നു. തിരിച്ച് വീട്ടിലെത്തിയ പെണ്‍കുട്ടി ബന്ധുക്കളോട് സംഭവം വിവരിച്ചു.

തുടര്‍ന്ന് പെണ്‍കുട്ടിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പൊലീസ് പ്രതികള്‍ മോഹിത്, ഭൂപേന്ദ്രര്‍, വിനീത് എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.

മോഹിതിനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും മറ്റ് രണ്ട് പേര്‍ക്കായി പൊലീസ് തിരച്ചില്‍ നടത്തുകയാണ്. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here