നഴ്‌സിംഗ് വിദ്യാര്‍ത്ഥിക്ക് മര്‍ദനം

ബംഗളൂരു : മലയാളി വിദ്യാര്‍ത്ഥിനിക്ക് കോളജ് അധികൃതരുടെ ഭാഗത്ത് നിന്നും ക്രൂര പീഡനമേറ്റതായി പരാതി. ബംഗളൂരുവില്‍ കെമ്പാപുരയിലുള്ള ഫെയിത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിംഗ് കോളജിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്.

കോളജിലെ രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ കൊല്ലം പാരിപ്പള്ളി സ്വദേശി അനുശ്രിക്കാണ് കൊളജ് അധികൃതരുടെ ഭാഗത്ത് നിന്നും മര്‍ദ്ദനമേല്‍ക്കേണ്ടി വന്നതെന്ന്
പരാതിപ്പെട്ട് രക്ഷിതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്.

ഫീസ് അടയ്ക്കാന്‍ താമസിച്ചതിനെ തുടര്‍ന്നായിരുന്നു മര്‍ദനം. മര്‍ദനത്തിന് ശേഷം പരിക്കേറ്റ പെണ്‍കുട്ടിയെ സംഭവം പുറത്തറിയാതിരിക്കാന്‍ അധികൃതര്‍ മൂന്ന് ദിവസത്തോളം ലാബില്‍ പൂട്ടിയിട്ടതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

കുട്ടിയുടെ മൊബൈല്‍ ഫോണും ഇവര്‍ കൈവശപ്പെടുത്തിയിരുന്നു. ഒടുവില്‍ കുട്ടിയുടെ സഹപാഠികളാണ് സംഭവം വീട്ടുകാരെ വിളിച്ചറിയിച്ചത്. മര്‍ദ്ദനത്തിനെതിരെ രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here