സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ച് കണ്ണില്‍ മുളകുപൊടി ഇട്ട് പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂരപീഡനം

ബംഗളുരു: സ്വവര്‍ഗാനുരാഗിയെന്ന് ആരോപിച്ചു പെണ്‍കുട്ടിക്ക് ഹോസ്റ്റലില്‍ ക്രൂര പീഡനം. കര്‍ണാടകയിലെ ഒരു കോണ്‍വന്റ് ഹോസ്റ്റലിലാണ് സംഭവം. കഴിഞ്ഞ മാസമാണ് ഹോസ്റ്റല്‍ വാര്‍ഡനായ കന്യാസ്ത്രീയുടെ നേതൃത്വത്തില്‍ ക്രൂര പീഡനം നടന്നതെന്നു പെണ്‍കുട്ടി പറയുന്നു. വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ബലമായി പീടിച്ചു വച്ച ശേഷം കണ്ണില്‍ മുളകുപൊടി ഇട്ടെന്നും പെണ്‍കുട്ടി ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗി എന്ന ആരോപണത്തില്‍ താന്‍ പല തവണ പീഡനം നേരിട്ടിട്ടുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞു. പീഡന വിവരം പെണ്‍കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. പെണ്‍കുട്ടിയുടെ ശാരീരികാവസ്ഥ കണ്ട് സഹപാഠികള്‍ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് സഹപാഠികള്‍ പെണ്‍കുട്ടിയുടെ സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. മണിപ്പൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. പീഡന വിവരം അറിഞ്ഞ് സഹോദരന്‍ ബംഗളുരുവില്‍ എത്തിയിട്ടുണ്ട്. സംഭവത്തില്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കി. സംസ്ഥാന ബാലാവകാശ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. പ്രാഥമികാന്വേഷണത്തിനായി സ്‌കൂളിലെത്തി പെണ്‍കുട്ടിയെ സന്ദര്‍ശിച്ചതായി ജില്ലാ ശിശു സംരക്ഷണ സമിതി ഓഫീസര്‍ കുമാര സ്വാമി അറിയിച്ചു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here