കാമുകന്‍മാരെ തേടുന്ന പെണ്‍കുട്ടി

ചൈന :ലോകം ചുറ്റിക്കറങ്ങണമെന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ പലപ്പോഴും ഇതിന് വേണ്ടത്ര പണവും സമയവും കയ്യിലില്ലാ എന്നത് തന്നെയാണ് മിക്കവരെയും അലട്ടുന്ന പ്രശ്‌നം. പ്രധാനമായും യാത്രയ്ക്കിടയില്‍ ഉണ്ടാവുന്ന സാമ്പത്തിക ചിലവുകള്‍ തന്നെയാണ് ഏവരേയും അലട്ടുന്ന പ്രശ്‌നം.

അതു തന്നെയായിരുന്നു 19 കാരിയായ ചൈന സ്വദേശിനി ജു പെങിന്റെയും പ്രശ്‌നം. യാത്രകള്‍ വളരെയേറെ ഇഷ്ടമായിരുന്ന പെണ്‍കുട്ടി പക്ഷെ ഇതിനായി മുടക്കാന്‍ കയ്യില്‍ കാശില്ലാതെ വലഞ്ഞു. ഒടുവില്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ജു പെങ് തന്നെ കണ്ടെത്തിയ മാര്‍ഗ്ഗമായിരുന്നു ഏറെ വിചിത്രം.

താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദ്യേശിക്കുന്ന നാട്ടില്‍ ഒരു ദിവസത്തേക്കായി താല്‍ക്കാലിക കാമുകന്‍മാരെ ഉണ്ടാക്കുക എന്നതായിരുന്നു ജു പെങിന്റെ മനസ്സില്‍ രൂപപ്പെട്ട് വന്ന ആശയം. അതേ സമയം കാമുകന്‍മാരാകാന്‍ ചില നിബന്ധനകളുമുണ്ട്.

കാമുകന്‍ വളരെ സമ്പന്നനായിരിക്കണം, 30 വയസ്സില്‍ താഴെ പ്രായമെ പാടുള്ളു. 1.75 മീറ്റര്‍ നീളമുണ്ടായിരിക്കണം ഏറ്റവും അവസാനമായി സുന്ദരനുമായിരിക്കണം. ജൂ സന്ദര്‍ശിക്കുന്ന നഗരത്തിലെ ഒരു ദിവസത്തെ മുഴുവന്‍ ചിലവും ഈ കാമുകന്‍ വഹിക്കണം. ഇതൊന്നും വെറുതെയല്ല.

കാമുകന് പണത്തിന് പകരമായി ഒരു ദിവസം തന്നോടൊത്ത് കിടക്ക പങ്കിടാനുള്ള അവസരവും ജു പെങ് നല്‍കും. സമൂഹ മാധ്യമത്തിലെ തന്റെ ആക്കൗണ്ടിലൂടെയാണ് തന്റെ ഈ വിചിത്രമായ ആവശ്യം ജൂ പെങ് ലോകത്തെ അറിയിച്ചത്.

അനുകൂലിക്കുന്നവരേക്കാളും വിമര്‍ശിക്കുന്നവരുടെ എണ്ണം കൊണ്ട് പൊങ്കാല തീര്‍ത്തിരിക്കുയാണ് ജൂ പെങിന്റെ പോസ്റ്റ്.

LEAVE A REPLY

Please enter your comment!
Please enter your name here