വിവാഹത്തിന് ദിവസങ്ങള്‍ ശേഷിക്കേ നവവധു നല്‍കിയ ട്വിസ്റ്റ്

തൊടുപുഴ :എട്ട് വര്‍ഷമായി പ്രണയത്തിലായിരുന്ന പ്രതിശ്രുത വരനോടൊപ്പം വിവാഹ വസ്ത്രം എടുക്കാന്‍ പോയ പെണ്‍കുട്ടി ബന്ധുക്കളെ ഞെട്ടിച്ച് പുതിയ കാമുകനൊപ്പം യാത്രയായി. കഴിഞ്ഞ ദിവസം തൊടുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നില്‍ വെച്ചായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

ഉടുമ്പന്നൂര്‍ സ്വദേശിനിയായ യുവതി കഴിഞ്ഞ എട്ടു വര്‍ഷമായി പാലക്കുഴ സ്വദേശിയായ ഒരു യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനിടയിലാണ് നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് യുവാവ് ജോലിക്കായി ഗള്‍ഫിലേക്ക് പോയത്. ഈ സമയത്താണ് ഈരാറ്റുപേട്ട സ്വദേശിയായ യുവാവിനെ പെണ്‍കുട്ടി പരിചയപ്പെടുന്നതും പിന്നീട് ഈ ബന്ധം പ്രണയത്തില്‍ കലാശിക്കുന്നതും.

ഗള്‍ഫില്‍ നിന്നും തിരിച്ചെത്തിയ പാലക്കുഴ സ്വദേശി ഇരുവീട്ടുകാരുമായി സംസാരിക്കുകയും പെണ്‍കുട്ടിയുമായുള്ള വിവാഹം ഉറപ്പിക്കുകയും ചെയതു. വിവാഹത്തിന് പെണ്‍കുട്ടിക്കും പൂര്‍ണ്ണ സമ്മതമായിരുന്നുവെന്നാണ് വീട്ടുകാരുടേയും ധാരണ. ഇതിനെ തുടര്‍ന്നാണ് വിവാഹത്തിന് വേണ്ടിയുള്ള വസ്ത്രങ്ങള്‍ എടുക്കുവാനായി പ്രതിശ്രുത വരനോടും ബന്ധുക്കളുമോടൊപ്പം പെണ്‍കുട്ടി തൊടുപുഴയിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് പോയത്.

ഈ സമയത്താണ് ഈരാറ്റുപേട്ട സ്വദേശി ഇവര്‍ക്ക് അരികിലേക്ക് എത്തുന്നത്. പെണ്‍കുട്ടിയെ താന്‍ കൂട്ടികൊണ്ട് പോവുകയാണെന്ന് യുവാവ് ബന്ധുക്കളോടും പ്രതിശ്രുത വരനോടും അറിയിച്ചു. തുടര്‍ന്ന് വാക്കേറ്റം ഉടലെടുത്തതിന് തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി.

തനിക്ക് പുതിയ കാമുകന്റെ കൂടെയാണ് പോകേണ്ടതെന്ന് പെണ്‍കുട്ടി പൊലീസിന്റെ സാന്നിദ്ധ്യത്തില്‍ വെളിപ്പെടുത്തി. ഇതോടെ ഈരാറ്റുപേട്ട സ്വദേശിക്കൊപ്പം പെണ്‍കുട്ടി പൊലീസ് അനുമതിയോടെ യാത്രയായി. ഈ ഞായറാഴ്ചയായിരുന്നു പാലക്കുഴ സ്വദേശിയുമായുള്ള പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here