അദ്ധ്യാപകന് വിദ്യാര്‍ത്ഥിനികളുടെ മര്‍ദ്ദനം

പട്യാല : അശ്ലീല സന്ദേശങ്ങള്‍ അയച്ച പ്രൊഫസറെ വിദ്യാര്‍ത്ഥിനികള്‍ മര്‍ദ്ദിച്ചു. പഞ്ചാബിലെ പട്യാലയിലാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

പട്യാല ഗവ. വനിതാ കോളജിലെ അദ്ധ്യാപകനാണ് പട്ടാപ്പകല്‍ റോഡില്‍ വിദ്യാര്‍ത്ഥിനികളുടെ മര്‍ദ്ദനമേറ്റത്. ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികള്‍ക്ക് മൊബൈലില്‍ ലൈംഗിക ദൃശ്യങ്ങളും മറ്റും അയച്ചതാണ് പ്രതിഷേധത്തിന് വഴിവെച്ചത്.

മൂന്ന് പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഇയാളെ അടിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. ഇവരില്‍ നിന്ന് രക്ഷപ്പെടാന്‍ അദ്ധ്യാപകന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പെണ്‍കുട്ടികള്‍ പിടിവിടാതെ പ്രഹരിക്കുന്നുണ്ട്.

മറ്റൊരു വിദ്യാര്‍ത്ഥി ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. അതേസമയം വിദ്യാര്‍ത്ഥിനികള്‍ ഇതുവരെ പൊലീസിനെ സമീപിച്ചിട്ടില്ല. അതിനാല്‍ തന്നെ ഇയാളുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here