പെണ്‍കുട്ടികളുമായി പൊലീസിന്റെ ഉന്തും തള്ളും

അഹമ്മദബാദ് :പരാതിയുമായി ചെന്ന പെണ്‍കുട്ടികള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദനമേറ്റതായി പരാതി. ഗുജറാത്തിലെ അഹമ്മദബാദിനടുത്തുള്ള നരോഡ പൊലീസ് സ്റ്റേഷനില്‍ വെച്ചാണ് ഞായറാഴ്ച രാത്രി നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

പെണ്‍കുട്ടികളെ പുരുഷന്‍മാരായ പൊലീസുകാര്‍ സ്റ്റേഷനില്‍ വെച്ച് കയ്യേറ്റം ചെയ്യുന്ന ചിത്രങ്ങള്‍ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. പൊതുവഴിയില്‍ തങ്ങളോട് അപമര്യാദയായി പെരുമാറിയ യുവാവിനെതിരെ പരാതി നല്‍കാനെത്തിയ തങ്ങളെ പൊലീസ് അകാരണമായി മര്‍ദ്ദിച്ചതായി പെണ്‍കുട്ടികള്‍ വീഡിയോയില്‍ ആരോപിക്കുന്നു.യുവാവില്‍ നിന്നും പണം വാങ്ങി പൊലീസുകാര്‍ കേസ് ഒതുക്കി തീര്‍ത്തെന്നും പെണ്‍കുട്ടികള്‍ ആരോപിക്കുന്നു. നഗരത്തില്‍ കാറ്ററിംഗ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ് പെണ്‍കുട്ടികള്‍.

വിനോദ് പുവാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് കാറ്ററിംഗ് സ്ഥാപനം. ഇദ്ദേഹത്തോടൊപ്പമാണ് പെണ്‍കുട്ടികള്‍ പൊലീസില്‍ പരാതി നല്‍കാന്‍ ചെന്നത്. എന്നാല്‍ ഒടുവില്‍ വിനോദിനെ പൊലീസ് പിടിച്ച് അകത്തിടുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികള്‍ പൊലീസ് ഉദ്യോഗസ്ഥരുമായി തര്‍ക്കത്തിിലേര്‍പ്പെട്ടു, ഇത് പിന്നീട് ഉന്തും തള്ളുമായി. എന്നാല്‍ വിനോദിനെതിരെ നേരത്തെ തന്നെ പല അടിപിടി കേസുകളിലും നാട്ടുകാരുടെ പരാതിയുണ്ടായിരുന്നെന്നും ഇതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തതെന്നും പൊലീസ് വ്യക്തമാക്കി.

അകത്തായ പ്രതിയെ മോചിപ്പിക്കാന്‍ എത്തിയ പെണ്‍കുട്ടികള്‍ സ്റ്റേഷനില്‍ ഉന്തും തള്ളും സൃഷ്ടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Niraj Bhavsarさんの投稿 2018年2月26日(月)

Niraj Bhavsarさんの投稿 2018年2月26日(月)

Niraj Bhavsarさんの投稿 2018年2月26日(月)

LEAVE A REPLY

Please enter your comment!
Please enter your name here