യുവാവിനെ ഗുണ്ടകള്‍ കുത്തി പരിക്കേല്‍പ്പിച്ചു

ഡല്‍ഹി :ഹോളി ദിനത്തിലെ കശപിശയെ തുടര്‍ന്ന് യുവാവിനെ ബൈക്കില്‍ സംഘം ചേര്‍ന്ന് വന്ന ഗുണ്ടകള്‍ മാരകമായി കുത്തി പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിയെ കാന്‍പുര പ്രദേശത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് ഈ ഭീതിജനകമായ സംഭവം അരങ്ങേറിയത്.

20 വയസ്സുള്ള ആശിഷ് എന്ന യുവാവിനാണ് ഗുണ്ടകളുടെ അക്രമണത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയത്. നേരത്തെ ഒരു കൊച്ചു കുട്ടി ഈ ഗുണ്ടകള്‍ക്ക് നേരെ കളര്‍ ബലൂണ്‍ എറിഞ്ഞതിനെ തുടര്‍ന്ന് ഇവര്‍ ബാലനെ മര്‍ദ്ദിക്കാന്‍ ആരംഭിച്ചിരുന്നു. ഈ സമയത്ത് ആശിഷാണ് ബാലനെ ഗുണ്ടകളില്‍ നിന്നും രക്ഷിച്ചത്.

ഇതിനുള്ള പ്രതികാരമായാണ് ഗുണ്ടകള്‍ അല്‍പ്പസമയത്തിനകം ആശിഷിനെ തേടിയെത്തിയത്. പത്ത് ബൈക്കുകളിലായി വന്ന ആക്രമി സംഘം ആശിഷിനെ വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

ഇതിന് ശേഷം ഇരുമ്പ് വടികള്‍ കൊണ്ട് മര്‍ദ്ദിക്കുകയും കത്തി ഉപയോഗിച്ച് കുത്താനും തുടങ്ങി. ആശിഷിന്റെ ശരീരത്തില്‍ അന്‍പതോളം തവണ ഗുണ്ടകള്‍ കത്തിയുപയോഗിച്ച് കുത്തി.

അക്രമികള്‍ പോയതിന് ശേഷമാണ് യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ നാട്ടുകാര്‍ക്ക് സാധിച്ചത്. ഇദ്ദേഹം ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.

സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികളെ പിടികൂടാനായി ഊര്‍ജ്ജിതമായ അന്വേഷണം നടത്തി വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here