മനുഷ്യനെപ്പോലെ നടക്കുന്ന ഗൊറില്ല കൗതുകമാകുന്നു

പെന്‍സില്‍വാനിയ: ഫിലാഡല്‍ഫിയയിലെ കാഴ്ചബംഗ്ലാവിലെ ഗൊറില്ലയുടെ നടത്തമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പതിനെട്ടുകാരനായ ലൂയിസ് എന്ന ഗൊറില്ല ഈ മൃഗശാലയിലെത്തുന്നവര്‍ക്ക് കൗതുകമുള്ള കാഴ്ചയാണ്.

രണ്ട് കാലില്‍ നിവര്‍ന്ന് മനുഷ്യനെപ്പോലെ കൈവീശിയാണ് നടത്തം. എന്നാല്‍ ഈ നടത്തെക്കുറിച്ച് കാഴ്ചബംഗ്ലാവ് അധികൃതരുടെ വിശദീകരണമാണ് ഏറ്റവും രസകരം.

ഭക്ഷണം കഴിക്കാന്‍ പോകുമ്പോള്‍ തന്റെ കൈകള്‍ വൃത്തികേടാക്കാന്‍ ഇഷ്ടമല്ലാത്തതിനാലാണ് ഗൊറില്ല കൈകള്‍ കുത്തി നടക്കാത്തതിന് കാരണമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.

Snacking on the Run

Although gorillas occasionally walk on two legs (bipedal), it is less common. Not for Louis though – he can often be seen walking bipedally when his hands are full of snacks or when the ground is muddy (so he doesn't get his hands dirty)!Thanks to Zoo docent Sharon for sharing this clip!

Philadelphia Zooさんの投稿 2018年3月5日(月)

2004 ജൂലൈയിലാണ് ലൂയിസ് മൃഗശാലയിലെത്തുന്നത്. 1999ലാണ് ജനനം. മൃഗശാല അധികൃതര്‍ തന്നെയാണ് ലൂയിസിന്റെ നടത്തം വീഡിയോയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടത്. ഇതിനോടകം തന്നെ വീഡിയോ വൈറലായിക്കഴിഞ്ഞു.

230 കിലോ തൂക്കമുണ്ട് ലൂയിസിന്. പൊക്കം ആറ് അടി. മൃഗശാലയിലെത്തുന്ന സഞ്ചാരികളുമായി സെല്‍ഫിക്ക് പോസ് ചെയ്യാനും ലൂയിസിന് ഇഷ്ടമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here