തിരുവനന്തപുരം: കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ക്രൂരമായി കൊല ചെയ്യപ്പെട്ട കെവിന്റെ കുടുംബത്തിന് നഷ്ട പരിഹാരം പ്രഖ്യാപിച്ച് കേരളാ സര്‍ക്കാര്‍. വീടു നിര്‍മ്മിക്കുന്നതിന് പത്തുലക്ഷം രൂപയാണ് കെവിന്റെ കുടുംബത്തിന് നല്‍കുകയെന്ന് മന്ത്രിസഭായോഗത്തില്‍ തീരുമാനമായി. ഇതോടൊപ്പം കെവിന്റെ ഭാര്യ നീനുവിന്റെ പഠന ചിലവുകള്‍ ഏറ്റെടുക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
മെയ് 27 ന് രാവിലെയാണ് കെവിനെ വീടുകയറി അക്രമിച്ച് തട്ടിക്കൊണ്ടുപോയത്.
കഴിഞ്ഞ മെയ് 28 നാണ് കെവിന്റെ മൃതദേഹം തെന്മലയില് നിന്ന് 20 കി.മി അകലെനിന്ന് കണ്ടെത്തിയത്. കണ്ണിനും തലയ്ക്കുമടക്കം നിരവധി പരിക്കുകള്‍ കെവിന്റെ ശരീരത്തിലുണ്ടായിരുന്നു.
നിനുവിന്റെ സഹോദരന് ഷാന്‍ ചാക്കോ, പിതാവ് ചാക്കോ എന്നിവരടക്കം 15 ലധികം പേര് ഈ കേസില്‍ പ്രതികളാണ്.