കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷം

ചിക്‌ബെല്ലാപുര : കോണ്ടത്തെച്ചൊല്ലി നഴ്‌സിന് നേരെ അസഭ്യവര്‍ഷവും ആശുപത്രിയില്‍ അക്രമം നടത്തുകയും ചെയ്ത യുവാവ് പൊലീസ് പിടിയില്‍. കെഎസ്ആര്‍ടിസി ജീവനക്കാരനായ മഞ്ജുനാഥിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

കര്‍ണാടകയിലെ ചിക്‌ബെല്ലാപുരയില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് വിചിത്രമായ സംഭവം. മഞ്ജുനാഥ് രാത്രിയില്‍ പേരസന്ദ്ര ഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി കോണ്ടം ആവശ്യപ്പൈട്ടു. ഈസമയം ഒരു വനിതാ നഴ്‌സ് മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്.

വരാന്തയിലെ ബോക്‌സില്‍ കോണ്ടം ഉണ്ടെന്നും എടുത്തോളൂവെന്നും നഴ്‌സ് യുവാവിനോട് നിര്‍ദേശിച്ചു. എന്നാല്‍ കോണ്ടം നഴ്‌സ് തന്നെ എടുത്തുനല്‍കണമെന്ന് യുവാവ് ശഠിച്ചു. ആവശ്യക്കാരന് എടുക്കാനുള്ള സൗകര്യത്തിനാണ് ചുവരില്‍ ബോക്‌സ് വെച്ചതെന്ന് നഴ്‌സ് ആവര്‍ത്തിച്ചു.

എന്നാല്‍ നഴ്‌സ് തന്നെ ഗര്‍ഭനിരോധന ഉറ എടുത്തുതരണമെന്ന ആവശ്യത്തില്‍ യുവാവ് ഉറച്ചുനിന്നു. സാധ്യമല്ലെന്ന നിലപാടില്‍ നഴ്‌സും . ഇതോടെ ഇയാള്‍ നഴ്‌സിന് നേരെ അസഭ്യവര്‍ഷം ആരംഭിച്ചു. യുവതി ഉടന്‍ തന്നെ ഭര്‍ത്താവിനെ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തി.

ഇതോടെ ഇയാള്‍ ഭര്‍ത്താവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും അക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഏറെ നേരത്തെ കലഹങ്ങള്‍ക്കൊടുവിലാണ് മഞ്ജുനാഥ് ആശുപത്രി വിട്ടത്. പിറ്റേന്ന് യുവതിയും ഭര്‍ത്താവും പേരസന്ദ്ര പൊലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കി.

ഇതേ തുടര്‍ന്ന് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ പറ്റിപ്പോയതാണെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വ്യക്തമാക്കി. സ്‌റ്റേഷനില്‍വെച്ചുണ്ടായ മധ്യസ്ഥതയില്‍ പ്രശ്‌നം ഒത്തുതീര്‍പ്പായി. നഴ്‌സും ഭര്‍ത്താവും പരാതി പിന്‍വലിക്കുകയുമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here