കണ്ടെയ്‌നറിനടിയില്‍ ലംബോര്‍ഗിനി

കോസ്റ്ററിക്ക : പുത്തന്‍ ലംബോര്‍ഗിനി ട്രെയ്‌ലറിന് അടിയിലേക്ക് ഇരച്ചുകയറി. അപകടത്തില്‍ രണ്ട് പേര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. കോസ്റ്ററിക്കയിലാണ് നടക്കുന്ന അപകടമുണ്ടായത്. നിയന്ത്രണം വിട്ട ലംബോര്‍ഗിനി നിര്‍മ്മാണത്തിലിരിക്കുന്ന ട്രെയ്‌ലര്‍ വാഹനത്തിലിടിച്ച് അതിനടിയിലേക്ക് ഇരച്ചുകയറുകയായിരുന്നു.

ഫെബ്രുവരി 3 നായിരുന്നു സംഭവം. 31 കാരനായ സെസര്‍ കാസ്‌ട്രോ റോഡ്രിഗസ് ആണ് വാഹനം ഓടിച്ചിരുന്നത്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണം. അതിവേഗതയിലായിരുന്നു ഇയാള്‍ വാഹനമോടിച്ചിരുന്നത്.

റോഡരികില്‍ നിര്‍മ്മാണത്തിലിരിക്കുന്ന ട്രെയ്‌ലര്‍ വണ്ടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നു. റോഡ്രിഗസിന്റെ പരിക്ക് സാരമുള്ളതല്ല. അതേസമയം ഇയാളുടെ വാഹനമിടിച്ച് വഴിയാത്രക്കാരന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here