കളി കാര്യമായി ;വിവാഹം മുടങ്ങി

ഡോങ്മാന്‍ :ഇപ്പോള്‍ പ്രാങ്ക് വീഡിയോകളുടെ കാലമാണ്. പങ്കാളിയെ അല്‍പ്പ നേരത്തേക്ക് കബളിപ്പിക്കുവാനായി പല കാമുകി കാമുകന്‍മാരും ഇത്തരത്തിലുള്ള വീഡിയോകള്‍ ചെയ്ത് കൂട്ടാറുണ്ട്.

തന്റെ വിവാഹത്തിനും ഇത്തരത്തില്‍ ഒരു തമാശ വീഡിയോ ചെയ്യണമെന്നാഗ്രഹിച്ച പെണ്‍കുട്ടി അവസാനം ചെന്നു പെട്ടത് വന്‍ ട്രാജഡിയിലേക്ക്. ചൈനയില്‍ ഡോങ്മാന്‍ എന്ന നഗരത്തിലെ 26 വയസ്സുകാരിയായ ക്വിങ് കവ്യു എന്ന യുവതിക്കാണ് താന്‍ തയ്യാറാക്കിയ ഒരു തമാശ നാടകത്തിന് ഒടുവില്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വന്നത്.

വിവാഹ ദിവസം വരനെ കബളിപ്പിക്കുവാനായി ഒരു മദ്ധ്യവയസ്‌കയായിട്ടായിരുന്നു ക്വിങ് വിവാഹ വേദിക്കരികിലെത്തിയത്. മുടി പകുതി വെളുപ്പിച്ചും ബാക്കിയുള്ളവ നേര്‍ത്ത ചാര നിറത്തിലാക്കിയും മൂഖത്ത് ചുളിവുകള്‍ വരുത്തുന്ന തരത്തിലുള്ള മേയ്ക്കപ്പ് ചെയ്തും വിവാഹ വേഷത്തില്‍ വേദിക്കരികിലെത്തിയ ക്വിങിനെ കണ്ട വരന്‍ അമ്പരന്ന് പോയി.ഇതിന് പിന്നില്‍ നവവധുവിന് വേറെയും ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. വാര്‍ദ്ധക്യത്തിലും ഭര്‍ത്താവ് ഇതു പോലെ തന്നെ സ്‌നേഹിക്കുമോ എന്നറിയാനുള്ള ആകാംഷയായിരുന്നു ക്വിങ്ങിനെ ഇത്തരത്തിലൊരു വേഷം കെട്ടിച്ചത്.

എന്നാല്‍ കാറില്‍ നിന്നിറങ്ങിയ ക്വിങ്ങിനെ കണ്ട വരന്‍ ഞെട്ടിത്തരിച്ചു പോയി. കോപാകുലനായ അയാള്‍ യുവതിയോട് തര്‍ക്കിക്കാന്‍ തുടങ്ങി. താന്‍ ഇതൊരു തമാശയായിട്ടാണ് ഉദ്ദേശിച്ചതെന്ന് ക്വിങ് പറഞ്ഞിട്ടും അതൊന്നും ഉള്‍ക്കൊള്ളാന്‍ വരന്‍ തയ്യാറായില്ല.തര്‍ക്കം മൂര്‍ഛിച്ചതോടെ ബന്ധുക്കളും നാട്ടുകാരും ഇരുവരേയും സമാധാനിപ്പിക്കാന്‍ രംഗത്തെത്തി. എന്നാല്‍ കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. അവസാനം വിവാഹത്തിന് താല്‍പ്പര്യമില്ലെന്ന് പറഞ്ഞ് വരന്‍ വേദി വിട്ട് പോയി.

Photo courtesy:weibo.com

LEAVE A REPLY

Please enter your comment!
Please enter your name here