പിഞ്ചു ബാലിക രക്ഷപ്പെട്ടത് അത്ഭുതകരമായി

മുംബൈ :ട്രെയിനില്‍ കയറാനുള്ള ശ്രമത്തിനിടെ നിലത്തേക്ക് വഴുതി വീണ പിഞ്ചു ബാലികയെ സുരക്ഷാ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷപ്പെടുത്തി. മുംബൈയിലെ മഹാലക്ഷ്മി സ്‌റ്റേഷനില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈ ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.

മാതാപിതാക്കളോടൊപ്പം നഗരം ചുറ്റിക്കാണാനിറങ്ങിയ അഞ്ചു വയസ്സുകാരിയുടെ ജിവനാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ അത്ഭുതകരമായി രക്ഷിച്ചത്. ഉമ്മയുടെ കൈ പിടിച്ചായിരുന്നു കുട്ടി പ്ലാറ്റ് ഫോമിലൂടെ നടന്നു വന്നിരുന്നത്. കുട്ടിയുടെ പിതാവ് മുഹമ്മദ് ദില്‍ഷാന്‍ ഇവര്‍ക്ക് മുന്നിലുമായി നടന്നു. ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ കുടുംബം കയറാന്‍ ശ്രമിക്കവേ പെട്ടെന്ന് വണ്ടി മുന്നോട്ടേക്ക് എടുക്കുകയായിരുന്നു.

ട്രെയിനില്‍ കയറി പിടിക്കാനുള്ള ശ്രമത്തിനിടെ മാതാവ് കുട്ടിയുടെ കൈവിട്ടു പോയി. ഇതിനെ തുടര്‍ന്ന് കുഞ്ഞ് പ്ലാറ്റ് ഫോമിലേക്ക് വീണു. ട്രെയിനിനടിയിലേക്ക് വീഴുവാന്‍ പോയ കുഞ്ഞിനെ സുരക്ഷാ ഉദ്യോഗസ്ഥനായ പോള്‍ കുതിച്ചെത്തി രക്ഷിക്കുകയായിരുന്നു. തലനാരിഴയ്ക്കാണ് കുട്ടിയുടെ ജീവന്‍ തിരിച്ച് കിട്ടയത്. പൊലീസ് ഉദ്യോഗസ്ഥന്റെ നിര്‍ണ്ണായക ഇടപെടല്‍ വഴിയാണ് കുട്ടിയുടെ ജിവന്‍ രക്ഷിക്കാന്‍ സാധിച്ചത്.

നഗരത്തില്‍ പുതുതായി എത്തിയതായിരുന്നു കുട്ടിയുടെ കുടുംബം. ഇതിനാലാണ് ട്രെയിന്‍ മുന്നോട്ടടുത്തപ്പോള്‍ തങ്ങള്‍ വെപ്രാളപ്പെട്ട് കയറാന്‍ ശ്രമിച്ചതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. കുട്ടിയുടെ ജിവന്‍ രക്ഷിച്ച പോളിന് മികച്ച ഒരു പാരിതോഷികം നല്‍കുമെന്ന് റെയില്‍വേ പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വീഡിയോ കാണാം

Little girl saved from coming under train at railway station

Watch as guard on duty at railway station in Mumbai saves little girl from coming under train #ITVideoFor more videos: http://bit.ly/it_videos

India Todayさんの投稿 2018年5月13日(日)

LEAVE A REPLY

Please enter your comment!
Please enter your name here