ലണ്ടന്‍ ബ്രിഡ്ജിന് ചുവട്ടില്‍ വെച്ച് സീരിയല്‍ ജോഡികളുടെ ലിപ് ലോക്ക് ; ചിത്രങ്ങള്‍ വൈറലായി

ബ്രിട്ടന്‍ :ലണ്ടനില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയ ഹിന്ദി സീരിയലിലെ പ്രണയ ജോഡികളായ ഗുര്‍മീത് ചൗധരി- ദെബിന ബാനര്‍ജി ദമ്പതികളുടെ ആഘോഷ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഗൂര്‍മീത് തന്നെയാണ് തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവര്‍ ലണ്ടനില്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കുകയാണ്. ഏഴ് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷവും ഇരുവര്‍ക്കുമിടയിലെ പ്രണയത്തിന് ഒട്ടും കുറവ് വന്നിട്ടില്ല എന്ന് വ്യക്തമാക്കുന്നതാണ് ഓരോ ചിത്രങ്ങളും. ഇതില്‍ ലണ്ടന്‍ ബ്രിഡ്ജിന് ചുവട്ടില്‍ നിന്നും ദമ്പതികള്‍ നടത്തിയ ലിപ്-ലോക്ക് ചുംബനം സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ അവേശത്തോടെയാണ് ഏറ്റെടുത്തത്.സീരിയലുകളില്‍ കൂടാതെ ചില ബോളിവുഡ് സിനിമകളിലും ഗുര്‍മീത് അഭിനയിച്ചിട്ടുണ്ട്. 2005 ല്‍ കൊയി ആപ് സാ എന്ന ചിത്രത്തില്‍ കൂടിയായിരുന്നു ഗുര്‍മീതിന്റെ ബോളിവുഡ് അരങ്ങേറ്റം.

LEAVE A REPLY

Please enter your comment!
Please enter your name here