ഷെഫിന്‍ തീവ്രവാദി തന്നെ :അശോകന്‍

ന്യൂഡല്‍ഹി :ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി, സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരണവുമായി ഹാദിയയുടെ പിതാവ് അശോകന്‍.

ഷെഫിന്‍ ജഹാന്‍ തീവ്രവാദിയാണെന്ന് ഉറപ്പുള്ളത് കൊണ്ടാണ് സുപ്രീം കോടതി എന്‍ഐഎ അന്വേഷണം തുടരാന്‍ ഉത്തരവിട്ടതെന്ന് അശോകന്‍ പറഞ്ഞു. ഒരു തീവ്രവാദിക്കൊപ്പം തന്റെ മകള്‍ പോകുന്നതില്‍ വിഷമമുണ്ടെന്നും നിയമ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ചയാണ് ഹൈക്കോടതി വിധി അസാധുവാക്കി കൊണ്ട് സുപ്രീം കോടതി ഉത്തരവിറങ്ങിയത്. വിവാഹത്തിന് അംഗീകാരം നല്‍കിയ കോടതി തീവ്രവാദ ബന്ധമുണ്ടെങ്കില്‍ ഹാദിയക്കും ഷെഫിന്‍ ജഹാനുമെതിരെ കേസെടുക്കാമെന്നും നിരീക്ഷിച്ചു.

എന്‍ഐഎ അന്വേഷണത്തില്‍ കോടതി ഇടപെടില്ല, തെളിവുകള്‍ കണ്ടെത്തിയാല്‍ എന്‍ഐഎക്ക് കേസെടുക്കാം. പ്രായപൂര്‍ത്തിയായ രണ്ട് പേര്‍ വിവാഹം കഴിച്ചാല്‍ എങ്ങനെ അതില്‍ ഇടപെടാന്‍ കഴിയുമെന്നും പരമോന്നത കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here