മുസ്ലിമായി തന്നെ ജീവിക്കണമെന്ന് ഹാദിയ

ന്യൂഡല്‍ഹി : താന്‍ മുസ്ലിമാണെന്നും ഇസ്ലാമായി തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഹാദിയയുടെ സത്യവാങ്മൂലം സുപ്രീം കോടതിയില്‍. തന്നെ വീട്ടുതടങ്കലിലിട്ട് പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്നും ഹാദിയ ആവശ്യപ്പെടുന്നു.

ഷെഫിന്‍ ജഹാന്റെ ഭാര്യയായി ജീവിക്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചത്. തന്നെ ഷെഫിനൊപ്പം വിടണമെന്നും സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നു. സ്വതന്ത്രയായി ജീവിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പുനസ്ഥാപിക്കണം.

വീട്ടുതടങ്കലിലായിരിക്കെ ഹിന്ദു മതത്തിലേക്ക് മാറാനും പുതിയ വിവാഹം കഴിക്കാനും സമ്മര്‍ദ്ദങ്ങളുണ്ടായി. ഇതിനായി വീട് സന്ദര്‍ശിച്ചവരുടെ വിശദാംശങ്ങള്‍ സന്ദര്‍ശക പുസ്തകത്തിലുണ്ട്. ഇവരെക്കുറിച്ച് അന്വേഷിക്കണം. ഭീകരവാദി എന്ന മുന്‍വിധിയോടെയാണ് ചില എന്‍ഐഎ ഉദ്യോഗസ്ഥര്‍ പെരുമാറിയത്.

പിടികിട്ടാപ്പുള്ളിയെപ്പോലെയാണ് വൈക്കം ഡിവൈഎസ്പി തന്നെ പരിഗണിച്ചത്.ഭയാനകമായ സാഹചര്യങ്ങളാണ് ഇത്തരത്തില്‍ സൃഷ്ടിക്കപ്പെട്ടത്. തനിക്ക് സഹിക്കാവുന്നതില്‍ അപ്പുറവുമായിരുന്നു ഇത്. ചൊവ്വാഴ്ച കേസ് സുപ്രീം കോടതി പരിഗണിക്കാനിരിക്കെയാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here